തെ​രു​വു​നാ​യ​ശ​ല്യം: എ​ബി​സി പ​ദ്ധ​തി പു​ന​രാ​രം​ഭി​ക്ക​ണമെന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Sunday, May 29, 2022 1:55 AM IST
മ​ല​പ്പു​റം : തെ​രു​വു​നാ​യ്ക്ക​ളു​ടെ അ​ക്ര​മം ത​ട​യു​ന്ന​തി​നു ജി​ല്ല​യി​ൽ ജ​ന​ന നി​യ​ന്ത്ര​ണ പ​ദ്ധ​തി (എ​ബി​സി) പ​ദ്ധ​തി പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ കൂ​ടു​ത​ൽ നാ​യ്ക്ക​ളെ സ്റ്റെ​റി​ലൈ​സ് ചെ​യ്ത് അ​വ​യു​ടെ അ​ക്ര​മ സ്വ​ഭാ​വം ല​ഘൂ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. അ​ങ്ങാ​ടി​പ്പു​റം മേ​ലേ അ​രി​പ്ര​യി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന റ​സാ​ഖി​നെ​യും പ​ത്തു​മാ​സം പ്രാ​യ​മു​ള്ള മ​ക​നെ​യും നാ​ട്ടു​കാ​ര​നെ​യും തെ​രു​വു​നാ​യ ആ​ക്ര​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്. മ​ല​പ്പു​റം പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു.

2016 -17 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ജി​ല്ല​യി​ലെ മു​ഴു​വ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും എ​ബി​സി പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന് ഫ​ണ്ട് വ​ക​യി​രു​ത്തി​യി​രു​ന്നു. ഹ്യൂ​മ​ണ്‍ സൊ​സൈ​റ്റി ഇ​ന്‍റർ​നാ​ഷ​ണ​ൽ എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ഇ​വ​രു​ടെ കാ​ലാ​വ​ധി 2019 ഏ​പ്രി​ൽ 30 ന് ​അ​വ​സാ​നി​ച്ചു. തു​ട​ർ​ന്ന് കു​ടും​ബ​ശ്രീ​യെ നി​യ​മി​ച്ചു. 3396 തെ​രു​വു​നാ​യ്ക്ക​ളെ ജി​ല്ല​യി​ൽ വ​ന്ധ്യം​ക​ര​ണം ന​ട​ത്തി​യി​ട്ടു​ണ്ട്. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​ടും​ബ​ശ്രീ​ക്ക് പ​ദ്ധ​തി ന​ട​ത്തി​പ്പി​നു​ള്ള ഫ​ണ്ട് കൈ​മാ​റാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ പ​ദ്ധ​തി മു​ട​ങ്ങി. തു​ട​ർ​ന്നു 2016-17 വ​ർ​ഷ​ത്തി​ൽ അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ബി​സി പ​ദ്ധ​തി​ക്കാ​യി ഒ​രു ല​ക്ഷം രൂ​പ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി​യി​രു​ന്നു. എ​ബി​സി പ​ദ്ധ​തി എ​ത്ര​യും വേ​ഗം ന​ട​പ്പാ​ക്ക​ണ​മെ​ന്നും പ​ഞ്ചാ​യ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

തെ​രു​വു​നാ​യ നി​യ​ന്ത്ര​ണ​ത്തി​നു ത​ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​യ​മ​ത​ട​സ​മു​ണ്ടെ​ന്നു ക​മ്മീ​ഷ​ൻ വി​ല​യി​രു​ത്തി. അ​ക്ര​മ​സ്വ​ഭാ​വ​മു​ള്ള നാ​യ്ക്ക​ളെ പി​ടി​കൂ​ടി മൃ​ഗ​സ്നേ​ഹി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ മാ​റ്റി പാ​ർ​പ്പി​ക്കാ​വു​ന്ന​താ​ണെ​ന്നുക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

തെ​രു​വു​നാ​യ്ക്ക​ളെ ദ​ത്തെ​ടു​ക്കാ​നും ഭ​ക്ഷ​ണം ന​ൽ​കാ​നും പ്ര​ത്യേ​ക സം​വി​ധാ​നം ഒ​രു​ക്കാം. റോ​ഡ​രി​കി​ൽ ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളു​ടെ ല​ഭ്യ​ത ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യ​ത്തി​ൽ മ​ല​പ്പു​റം പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റും മൂ​ന്നു മാ​സ​ത്തി​ന​കം ക​മ്മീ​ഷ​നെ അ​റി​യി​ക്ക​ണം. മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ അ​ഡ്വ. വി. ​ദേ​വ​ദാ​സ് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.