സ്കൂ​ൾ കെ​ട്ടി​ട കൂ​ദാ​ശ​യും ഉ​ദ്ഘാ​ട​ന​വും നാ​ളെ
Sunday, May 29, 2022 1:55 AM IST
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ മാ​ർ​ത്തോ​മ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്‍റെ കൂ​ദാ​ശ​യും ഉ​ദ്ഘാ​ട​ന​വുംനാ​ളെ ന​ട​ക്കും. രാ​വി​ലെ ഒ​ന്പ​ത​ര​ക്ക് മാ​ർ​ത്തോ​മ​സ​ഭ കു​ന്നംകു​ളം മ​ല​ബാ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​തോ​മ​സ് മാ​ർ തീ​ത്തോ​സ് എ​പ്പി​സ്കോ​പ്പ കെ​ട്ടി​ട​ത്തി​ന്‍റെ കൂ​ദാ​ശ ക​ർ​മ​വും പ​തി​നൊ​ന്നി​ന് സാം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ൻ കെ​ട്ടി​ടോ​ദ്ഘാ​ട​ന​വും ന​ട​ത്തും.

പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ലൈ​ബ്ര​റി, റീ​ഡിം​ഗ് റൂം, ​ഓ​ഫീ​സ്, സ്റ്റാ​ഫ് റൂം, ​ക​ന്പ്യൂ​ട്ട​ർ ലാ​ബ്, അ​ട​ൽ ടി​ങ്ക​റിം​ഗ്് ലാ​ബ് ആ​ൻ​ഡ് ഓ​ഡി​റ്റോ​റി​യം എ​ന്നീ സൗ​ക​ര്യ​ങ്ങ​ളാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ന്യൂ​ന​പ​ക്ഷ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി ഫ​ണ്ടും മാ​നേ​ജ്മെ​ന്‍റ് ഫ​ണ്ടും ഉ​പ​യോ​ഗി​ച്ച് നാ​ലു നി​ല​ക​ളി​ലാ​യാ​ണ് പു​തി​യ കെ​ട്ടി​ടം പ​ണി​ക​ഴി​പ്പി​ച്ചി​ട്ടു​ള്ള​ത്.


വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ മാ​നേ​ജ​ർ ഫാ. ​എ​സ്.​ജോ​ർ​ജ്, വ​ർ​ഗീ​സ് മ​ത്താ​യി, ഷാ​ജ​ഹാ​ൻ ചേ​ലൂ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.