മാ​ലി​ന്യ പ്ര​ശ്ന​ത്തി​ൽ പ്ര​തി​ഷേ​ധം
Sunday, May 29, 2022 1:55 AM IST
അ​ങ്ങാ​ടി​പ്പു​റം: ജൂ​ബി​ലി റോ​ഡ് മു​ത​ൽ മേ​ൽ​പാ​ലം- ആ​ൽ​പാ​ക്കു​ളം വ​രെ​യു​ള്ള ദേ​ശീ​യ​പാ​ത​യി​ലും മേ​ൽ​പ്പാ​ല​ത്തി​ന് താ​ഴെ​യു​മു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ഉ​ട​ൻ നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ പ​തി​മൂ​ന്ന്, പ​തി​നാ​ല് വാ​ർ​ഡു​ക​ളി​ലെ സി​പി​എം വാ​ർ​ഡ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സാ​യ​ഹ്ന പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു.

സി​പി​എം അ​ങ്ങാ​ടി​പ്പു​റം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സി.​സ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ആ​ർ.​ബീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് മെം​ബ​ർ കെ.​ടി.​നാ​രാ​യ​ണ​ൻ, എ​സ്. സു​രേ​ന്ദ്ര​ൻ, പി.​ര​ത​നാ​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.