ഫ​സ്റ്റ് ബെ​ല്ലി​നു മു​ന്പ്് സു​ര​ക്ഷ ഉ​റ​പ്പാ​ക്കി മോ​ട്ടോ​ർ വാ​ഹ​നവ​കു​പ്പ്
Sunday, May 29, 2022 1:55 AM IST
മ​ല​പ്പു​റം: പു​തി​യ അ​ധ്യ​ായ​ന വ​ർ​ഷ​ത്തി​നു മു​ന്നോ​ടി​യാ​യി വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ​സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നാ​യി മ​ല​പ്പു​റം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യും ബോ​ധ​വ​ത്കര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. ഡ്രൈ​വ​ർ​മാ​ർ​ക്കും ആ​യ​മാ​ർ​ക്കും സ്കൂ​ൾ വാ​ഹ​ന​ത്തി​ന്‍റെ ചാ​ർ​ജു​ള്ള അ​ധ്യാ​പ​ക​ർ​ക്കു​മാ​ണ് ബോ​ധ​വ​ത്കര​ണം സം​ഘ​ടി​പ്പി​ച്ച​ത്. ബോ​ധ​വ​ത്കര​ണ ക്ലാ​സ് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ മു​ജീ​ബ് കാ​ടേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.