സ്കൂ​ളു​ക​ൾ​ക്ക് ഉ​ട​ൻ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ണം: മ​ന്ത്രി വി.​അ​ബ്ദു​റ​ഹി​മാ​ൻ
Sunday, May 29, 2022 1:55 AM IST
മ​ല​പ്പു​റം: പ്ര​വേ​ശ​നോ​ത്സ​വ​ത്തി​നു മു​ന്പ് ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്കു എ​ത്ര​യും വേ​ഗം ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ണ​മെ​ന്നും പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം കാ​ര്യ​ക്ഷ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും കാ​യി​ക മ​ന്ത്രി വി.​അ​ബ്ദു​റ​ഹി​മാ​ൻ പ​റ​ഞ്ഞു. ജൂ​ണ്‍ ഒ​ന്നി​ന് പ്ര​വേ​ശ​നോ​ത്സ​വം ന​ട​ക്കാ​നി​രി​ക്കെ മു​ന്നൊ​രു​ക്കം വി​ല​യി​രു​ത്താ​നാ​യി ഓ​ണ്‍​ലൈ​നാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. റോ​ഡി​ന് സ​മീ​പ​ത്തെ സ്കൂ​ളു​ക​ളി​ൽ പോ​ലീ​സ് സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം.

പ്ര​വേ​ശ​നോ​ത്സ​വ ദി​വ​സ​വും ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​ത്യേ​കം ശ്ര​ദ്ധ​യു​ണ്ടാ​ക​ണം. സ്കൂ​ളു​ക​ളി​ൽ ഇ​ഴ​ജ​ന്തു​ശ​ല്യം ഇ​ല്ലാ​താ​ക്കാ​നും കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളു​ടെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കാ​നും സ്കൂ​ളു​ക​ളി​ലെ ശൗ​ചാ​ല​യ​ങ്ങ​ളി​ലും പാ​ച​ക​പു​ര​ക​ളി​ലും ശു​ചി​ത്വം ഉ​റ​പ്പാ​ക്കാ​നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. താ​ലൂ​ക്കു​ത​ല​ത്തി​ലും പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ലും സ്കൂ​ൾ ത​ല​ത്തി​ലും പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തും. ഇ​തി​നു മു​ന്നോ​ടി​യാ​യി ഉ​പ​ജി​ല്ലാ​ത​ല, പ​ഞ്ചാ​യ​ത്തു​ത​ല, സ്കൂ​ൾ​ത​ല ക​മ്മി​റ്റി​ക​ൾ അ​ടു​ത്ത ദി​വ​സം യോ​ഗം ചേ​ര​ണം.

പ്രാ​ദേ​ശി​ക​മാ​യ വി​ഷ​യ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ ച​ർ​ച്ച ചെ​യ്ത് പ​രി​ഹ​രി​ക്ക​ണം. കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നേ​ഷ​ൻ കാ​ര്യ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ ത​ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ കൃ​ത്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

സൗ​ജ​ന്യ യൂ​ണി​ഫോം, പാ​ഠ​പു​സ്ത​കം എ​ന്നി​വ സ്കൂ​ൾ തു​റ​ക്കും മു​ന്പു​ത​ന്നെ കു​ട്ടി​ക​ൾ​ക്കു ല​ഭ്യ​മാ​ക്കാ​നും ഗോ​ത്ര​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളി​ലെ കു​ട്ടി​ക​ളെ സ്കൂ​ളു​ക​ളി​ലേ​ക്കു എ​ത്തി​ക്കാ​നും പ്ര​ത്യേ​ക ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ സ​ർ​ക്കു​ല​ർ പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും മ​ന്ത്രി വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. സ്കൂ​ൾ പാ​ച​ക​പ്പു​ര​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ളെ സ്കൂ​ളു​ക​ളി​ലെ​ത്തി​ക്കാ​ൻ തൊ​ഴി​ൽ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി. വാ​ക്സി​നേ​ഷ​ന് പ്രാ​ധാ​ന്യം ന​ൽ​ക​ണ​മെ​ന്നും പ്ര​വേ​ശ​നോ​ത്സ​വ​ത്തി​നു മു​ൻ വ​ർ​ഷ​ങ്ങ​ളെ പോ​ലു​ള്ള മു​ന്നൊ​രു​ക്കം ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.പൊ​ന്നാ​നി തൃ​ക്കാ​വ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് ഇ​ത്ത​വ​ണ ജി​ല്ലാ​ത​ല പ്ര​വേ​ശ​നോ​ത്സ​വ​ം.

ക​ഴി​ഞ്ഞ ആ​ഴ്ച മു​ത​ൽ പ​ത്തി​ൽ കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ ജി​ല്ല​യി​ൽ പ്ര​തി​ദി​നം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​ണ്ട്. അ​തി​നാ​ൽ സ്കൂ​ളു​ക​ളി​ൽ മാ​സ്ക്കും സാ​നി​റ്റൈ​സ​റും നി​ർ​ബ​ന്ധ​മാ​ക്ക​ണം. പ​നി, ജ​ല​ദോ​ഷം, ചു​മ, ത​ല​വേ​ദ​ന ഉ​ണ്ടെ​ങ്കി​ൽ കു​ട്ടി​ക​ളെ സ്കൂ​ളി​ൽ വി​ട​രു​ത്. പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന് തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ വാ​ക്സി​നേ​ഷ​ൻ സ്കൂ​ളു​ക​ളി​ൽ തു​ട​ങ്ങ​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ർ രേ​ണു​ക പ​റ​ഞ്ഞു.

ജി​ല്ല​യി​ൽ ബാ​ക്കി​യു​ള്ള സ്കൂ​ളു​ക​ളി​ൽ തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ലാ​യി ഫി​റ്റ്ന​സ് പ​രി​ശോ​ധ ന​ട​ത്തു​മെ​ന്നു പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗം അ​ധി​കൃ​ത​ർ യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു. ഇ​തി​നാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ കൂ​ടി സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കു​മെ​ന്ന് ത​ദ്ദേ​ശ ഭ​ര​ണ വ​കു​പ്പ് ജി​ല്ലാ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ പ്രീ​തി മേ​നോ​ൻ വ്യ​ക്ത​മാ​ക്കി. പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി പോ​ലീ​സ് ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​ക്കി വ​രി​ക​യാ​ണെ​ന്ന് അ​ഡീ​ഷ​ണ​ൽ എ​സ്പി ഷാ​ജു പോ​ൾ പ​റ​ഞ്ഞു.

സ്കൂ​ൾ സ​മ​യ​ത്ത് വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം തു​ട​രും. കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​വ​ശ്യ​മാ​യ മേ​ഖ​ല​ക​ളി​ൽ വി​ന്യ​സി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.