ജോ​ബ് ഫെ​സ്റ്റ് മാ​തൃ​കാ​പ​രം: പി.​വി. അ​ബ്ദു​ൾ വ​ഹാ​ബ്
Sunday, May 29, 2022 1:52 AM IST
നി​ല​ന്പൂ​ർ: വി​ദ്യാ​സ​ന്പ​ന്ന​രാ​യ യു​വ​ത്വം മ​ല​പ്പു​റം ജി​ല്ല​യു​ടെ അ​ഭി​മാ​ന​മാ​ണെ​ന്നു പി.​വി അ​ബ്ദു​ൾ​വ​ഹാ​ബ് എം​പി. നി​ല​ന്പൂ​ർ അ​മ​ൽ കോ​ള​ജി​ൽ ന​ട​ക്കു​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ജോ​ബ് ഫെ​സ്റ്റ് ഉ​ദ്യോ​ഗ് മ​ല​പ്പു​റം 2022 ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന്യൂ​ന​പ​ക്ഷ പി​ന്നാ​ക്ക വി​ഭാ​ഗ​ക്കാ​ർ വ​രെ ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സം നേ​ടി മി​ക​വ് തെ​ളി​യി​ച്ച​വ​രാ​ണ്.തൊ​ഴി​ലി​ല്ലാ​യ്മ നി​ർ​മാ​ർ​ജ​നം ചെ​യ്യാ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ജോ​ബ് ഫെ​സ്റ്റ് മാ​തൃ​കാ​പ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ റ​ഫീ​ഖ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് എ​ൻ.​എം മെ​ഹ​റ​ലി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഉ​ദ്യോ​ഗ് 2022 ചീ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ബ്ദു​ൾ ജ​ബ്ബാ​ർ അ​ഹ​മ്മ​ദ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍​റ് ഇ​സ്മാ​യി​ൽ മൂ​ത്തേ​ടം, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ സ​റീ​ന ഹ​സീ​ബ്, എ​ൻ.​എ ക​രീം, നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് പി. ​പു​ഷ്പ​വ​ല്ലി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​ഡ്വ. ഷെ​റോ​ണ സാ​റാ റോ​യ്, പി.​കെ.​സി അ​ബ്ദു​റ​ഹി​മാ​ൻ, അ​ഡ്വ. പി.​പി മോ​ഹ​ൻ​ദാ​സ്, വി.​കെ.​എം ഷാ​ഫി, ഫൈ​സ​ൽ എ​ട​ശേ​രി, വി.​പി ജ​സീ​റ, കെ. ​സ​ലീ​ന, സ​മീ​റ പു​ളി​ക്ക​ൽ, ടി.​പി ഹാ​രി​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍​റ് ഫാ​ത്തി​മ ഇ​സ്മാ​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. അ​മ​ൽ കോ​ള​ജി​ൽ ന​ട​ക്കു​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ തൊ​ഴി​ൽ മേ​ള​യി​ൽ 14000 ഉ​ദ്യോ​ഗാ​ർ​ഥി​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 265 ക​ന്പ​നി​ക​ളി​ലാ​യി 10033 ഒ​ഴി​വു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്.