നി​ല​ന്പൂ​രി​ൽ തെ​രു​വു ക​ച്ച​വ​ട​ക്കാ​ർ​ക്കാ​യി പ​ദ്ധ​തി
Sunday, May 29, 2022 1:52 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ തെ​രു​വു ക​ച്ച​വ​ട​ക്കാ​രു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​ത്യേ​ക പ​ദ്ധ​തി ത​യാ​റാ​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ​യു​ടെ ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​നു ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി രു​ന്നു അ​ദ്ദേ​ഹം .വി​ദേ​ശ​ത്തു നി​ന്നു തി​രി​ച്ചെ​ത്തി​യ ധാ​രാ​ളം പേ​ർ തെ​രു​വു ക​ച്ച​വ​ട​രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ന​ഗ​ര​സ​ഭ​യു​ടെ പ്ര​ധാ​ന തെ​രു​വു​ക​ളി​ലെ​ല്ലാം തെ​രു​വു​ക​ച്ച​വ​ട​ക്കാ​ർ​ക്കു ക​ച്ച​വ​ടം ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ന​ഗ​ര​സ​ഭ ഒ​രു​ക്കും.

മു​ക്ക​ട്ട മു​ത​ൽ മു​തി​രി വ​രെ​യും തേ​ക്ക് മ്യൂ​സി​യം ഭാ​ഗ​ത്തും ചാ​ലി​യാ​ർ റോ​ഡി​ലും വ​ട​പു​റം -ക​നോ​ലി ഭാ​ഗ​ത്തും ക​ച്ച​വ​ടം ചെ​യ്യാ​ൻ ന​ഗ​ര​സ​ഭ സൗ​ക​ര്യ​മൊ​രു​ക്കും. തൊ​ഴി​ലാ​ളി​ക​ൾ​ക്കെ​ല്ലാം യൂ​ണി​ഫോം ന​ൽ​കും. ഒ​രേ രീ​തി​യി​ലു​ള്ള ക​ച്ച​വ​ട സ്ഥാ​പ​ന​മു​ണ്ടാ​ക്കാ​നും ശ്ര​മി​ക്കു​മെ​ന്നു ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു.

ഒ​ന്ന​ര​ക്കോ​ടി​യോ​ളം രൂ​പ ചെ​ല​വ് വ​രു​ന്ന പ​ദ്ധ​തി​യാ​ണ് ന​ഗ​ര​സ​ഭ ആ​ലോ​ചി​ക്കു​ന്ന​ത്. ടൂ​റി​സം രം​ഗ​ത്ത് വ​ള​ർ​ച്ച​യു​ണ്ടാ​ക്കാ​നു ള്ള ​പ​ദ്ധ​തി​യും ന​ട​പ്പാ​ക്കും. തെ​രു​വി​ലെ ക​ച്ച​വ​ട​ത്തി​നു പൊ​തു​മ​രാ​മ​ത്തുവകു​പ്പി​ന്‍റെ അ​നു​മ​തി​വാ​ങ്ങും. ജൂ​ണ്‍ 12ന് ന​ഗ​ര​സ​ഭ​യി​ലെ മാ​ലി​ന്യ​മു​ക്ത പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ നി​ർ​വ​ഹി​ക്കും. 25 ന് ​കു​ടും​ബ​ശ്രീ​യു​ടെ 25-ാംവാ​ർ​ഷി​ക​വും ആ​ഘോ​ഷി​ക്കും. ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ അ​രു​മ ജ​യ​കൃ​ഷ്ണ​ൻ, സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ കെ.​റ​ഹീം, പി.​എം. ബ​ഷീ​ർ, സ്ക​റി​യ ക്നാം ​തോ​പ്പി​ൽ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.