ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ൽ​സ​വ്
Sunday, May 29, 2022 1:52 AM IST
എ​ട​ക്ക​ര: വാ​ർ​ത്താ വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള പാ​ല​ക്കാ​ട് ഫീ​ൽ​ഡ് ഒൗ​ട്ട് റീ​ച്ച് ബ്യൂ​റോ വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ൽ ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ൽ​സ​വ് ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. യോ​ഗ​ദി​നം, ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ യു​ക്തി​പൂ​ർ​വ​മാ​യ ഉ​പ​യോ​ഗം, വി​വി​ധ സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ, ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള പ്ര​തി​രോ​ധം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ളും ച​ർ​ച്ച​ക​ളും സം​ഘ​ടി​പ്പി​ച്ചു.

നി​ല​ന്പൂ​ർ ആ​യുഷ്ഗ്രാം, ഐ​സി​ഡി​എ​സ് നി​ല​ന്പൂ​ർ അ​ഡീ​ഷ​ണ​ൽ പ്രൊ​ജ​ക്ട് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. പാ​ല​ക്കാ​ട് ഫീ​ൽ​ഡ് പ​ബ്ലി​സി​റ്റി ഓ​ഫീ​സ​ർ എം. ​സ്മി​തി, ആ​യു​ഷ്ഗ്രാം മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ ​അ​ഞ്ജ​ലി, ഫീ​ൽ​ഡ് ഒൗ​ട്ട്് റീ​ച്ച് ബ്യൂ​റോ ഉ​ദ്യോ​ഗ​സ്ഥ​ൻ എം. ​സു​രേ​ഷ്കു​മാ​ർ, യോ​ഗ പ​രി​ശീ​ല​ക​ൻ വി​നോ​ദ് തു​ട​ങ്ങി​യ​വ​ർ വി​വി​ധ ക്ലാ​സു​ക​ൾ ന​യി​ച്ചു.


വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വ​നി​ത​ക​ൾ​ക്കു​മാ​യി മ​ൽ​സ​ര​ങ്ങ​ളും ന​ട​ത്തി.