ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പ്: നി​ബ്രാ​സു​ൽ ഇ​സ്ലാം, സൂ​ര്യ​ഗാ​യ​ത്രി ജേ​താ​ക്ക​ൾ
Sunday, May 29, 2022 1:52 AM IST
മ​ഞ്ചേ​രി: ചെ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മ​ല​പ്പു​റം സം​ഘ​ടി​പ്പി​ച്ച അ​ണ്ട​ർ -7 ജി​ല്ലാ സെ​ല​ക്ഷ​ൻ അ​ഖ്ലിം ട്രോ​ഫി ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ നി​ബ്രാ​സു​ൽ ഇ​സ്ലാ​മും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ സൂ​ര്യ​ഗാ​യ​ത്രി​യും ജേ​താ​ക്ക​ളാ​യി. മു​ഹ​മ്മ​ദ് സ​യാ​ൻ ര​ണ്ടാം സ്ഥാ​ന​വും ഷാ​സി​ൽ മു​ഹ​മ്മ​ദ് മൂ​ന്നാം​സ്ഥാ​ന​വും നേ​ടി. അ​ണ്ട​ർ- 19 ഓ​പ്പ​ണ്‍ വി​ഭാ​ഗ​ത്തി​ൽ സ​ഫാ​ൻ സു​ബൈ​ർ​ഖാ​നും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ന​യ​ൻ മേ​ഖ​ല​യും ഒ​ന്നാം സ്ഥാ​നം നേ​ടി. ടി.​കെ ഗോ​കു​ൽ നാ​ഥ്, എം.​ഇ അ​ർ​ച്ച​ന എ​ന്നി​വ​ർ ഇ​രു​വി​ഭാ​ഗ​ങ്ങ​ളി​ൽ ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

എ​ച്ച്എം​എ​സ്എ​യു​പി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന മ​ൽ​സ​രം സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സ​ലിം മാ​സ്റ്റ​ർ​ക്കെ​തി​രെ ക​രു​നി​ക്കി ജി​ല്ലാ സീ​നി​യ​ർ ചെ​സ് ചാ​ന്പ്യ​ൻ കെ.​പി.ഇ​സ്മാ​യി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജി​ല്ലാ ചെ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഹ​ഫി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ച​ട​ങ്ങി​ൽ ജി​ല്ല​യി​ലെ സീ​നി​യ​ർ ഫി​ഡെ​റേ​റ്റ​ഡ് താ​ര​ങ്ങ​ളാ​യ കെ.​പി.ഇ​സ്മ​യി​ൽ, ടി.​വി രാ​മ​കൃ​ഷ്ണ​ൻ, ദേ​വാ​ന​ന്ദ്, മു​ഹ​മ്മ​ദ് നാ​സ​ർ, നൗ​ഷാ​ദ് ആ​ന​പ്പാ​റ, ഇ. ​ശ്രീ​ധ​ര​ൻ, കെ. ​പ്ര​ബി​ഷ്, സ​ക്കീ​ർ ഹു​സൈ​ൻ എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു. വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റും വി​ത​ര​ണം ചെ​യ്തു. ആ​ദ്യ ര​ണ്ടു സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ ക​ളി​ക്കാ​ർ കോ​ട്ട​യ​ത്ത് ന​ട​ക്കു​ന്ന സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ജി​ല്ല​യെ പ്ര​തി​നി​ധാ​നം ചെ​യ്യും.