സ്വ​ലാ​ത്ത് ന​ഗ​റി​ൽ സം​സ്ഥാ​ന​ത​ല ഹ​ജ്ജ് ക്യാ​ന്പ് നാ​ളെ
Saturday, May 28, 2022 1:09 AM IST
മ​ല​പ്പു​റം: ഹ​ജ്ജ് ഉം​റ ഉ​ദേ​ശി​ക്കു​ന്ന​വ​ർ​ക്കു അ​റി​വ​നു​ഭ​വ​ങ്ങ​ളു​ടെ വേ​ദി​യൊ​രു​ക്കാ​ൻ സ​ജ്ജ​മാ​യി മ​ല​പ്പു​റം സ്വ​ലാ​ത്ത് ന​ഗ​ർ മ​അ്ദി​ൻ അ​ക്കാ​ഡ​മി. കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നും ല​ക്ഷ​ദ്വീ​പ്, നീ​ല​ഗി​രി, മം​ഗ​ലാ​പു​രം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ആ​യി​ര​ക്ക​ണ​ക്കി​നു ഹാ​ജി​മാ​ർ പ​ങ്കെ​ടു​ക്കും. ഗ​വ​ണ്‍​മെ​ന്‍റ്, സ്വ​കാ​ര്യ ഗ്രൂ​പ്പു​ക​ൾ മു​ഖേ​ന യാ​ത്ര​തി​രി​ക്കു​ന്ന​വ​ർ​ക്ക് ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാം.​രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ഹ​ജ്ജ് ക്യാ​ന്പ് കേ​ര​ള ഹ​ജ്ജ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ് ഫൈ​സി ഉ​ദ്ഘാ​ട​നം ചെ​യ്യും.
മ​അ​ദി​ൻ അ​ക്കാ​ഡ​മി ചെ​യ​ർ​മാ​ൻ സ​യ്യി​ദ് ഇ​ബ്റാ​ഹീ​മു​ൽ ഖ​ലീ​ൽ അ​ൽ ബു​ഖാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഹ​ജ്ജ് പ​ണ്ഡി​ത​ൻ​മാ​രാ​യ കൂ​റ്റ​ന്പാ​റ അ​ബ്ദു​റ​ഹ്മാ​ൻ ദാ​രി​മി, അ​ബൂ​ശാ​ക്കി​ർ സു​ലൈ​മാ​ൻ ഫൈ​സി കി​ഴി​ശേ​രി, ഇ​ബ്റാ​ഹീം ബാ​ഖ​വി മേ​ൽ​മു​റി എ​ന്നി​വ​ർ ക്ലാ​സി​നു നേ​തൃ​ത്വം ന​ൽ​കും. ഹ​ജ്ജ് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി എ​ൻ. മു​ഹ​മ്മ​ദ​ലി, കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ഷ്റ​ഫ് അ​ര​യ​ങ്കോ​ട്, സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി മാ​സ്റ്റ​ർ ട്രെ​യ്ന​ർ പി.​പി മു​ജീ​ബ് റ​ഹ്മാ​ൻ എ​ന്നി​വ​ർ ക്ലാ​സി​നു നേ​തൃ​ത്വം ന​ൽ​കും. സ്ത്രീ​ക​ൾ​ക്കാ​യി വ​നി​താ വോ​ള​ണ്ടി​യ​ർ​മാ​രു​ടെ സ​ഹാ​യ​വു​മു​ണ്ടാ​കും.
ക​അ്ബ​യു​ടെ ഭാ​ഗ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി മാ​തൃ​കാ ക​അ്ബ​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. മ​ഖാ​മു ഇ​ബ്റാ​ഹീം, സ്വ​ർ​ണ​പ്പാ​ത്തി, ക​അ്ബ​യു​ടെ മൂ​ല​ക​ൾ, ഹി​ജ്്ര ഇ​സ്മാ​ഈ​ൽ, ഹ​ജ​റു​ൽ അ​സ്വ​ദ് തു​ട​ങ്ങി ക​അ്ബ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ മാ​തൃ​കാ ക​അ്ബ​യു​ടെ സാ​ഹ​യ​ത്തോ​ടെ ഹാ​ജി​മാ​ർ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തും. ക്യാ​ന്പി​നെ​ത്തു​ന്ന മു​ഴു​വ​ൻ ഹാ​ജി​മാ​ർ​ക്കും ഹ​ജ്ജ് കി​റ്റ് വി​ത​ര​ണം ചെ​യ്യും. വൈ​കു​ന്നേ​രം അ​ഞ്ചി​നു സ​മാ​പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ നൂ​റു​ക്ക​ണ​ക്കി​ന് യ​തീം​കു​ട്ടി​ക​ൾ, സാ​ദാ​ത്തു​ക്ക​ൾ, ഹി​ഫ്ള് വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഹാ​ജി​മാ​ർ​ക്ക് പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യും ന​ട​ക്കും. മ​അ്ദി​ൻ ചെ​യ​ർ​മാ​ൻ സ​യ്യി​ദ് ഇ​ബ്റാ​ഹീ​മു​ൽ ഖ​ലീ​ൽ അ​ൽ ബു​ഖാ​രി നേ​തൃ​ത്വം ന​ൽ​കും. ര​ജി​സ്ട്രേ​ഷ​നും വി​വ​ര​ങ്ങ​ൾ​ക്കും: 9633 677 722, 9645 338 343.