പ​ല​ക​പ്പ​റ​ന്പ് സ്കൂ​ൾ കെ​ട്ടി​ടോ​ദ്ഘാ​ട​ന​വും വാ​ർ​ഷി​കാ​ഘോ​ഷ​വും
Saturday, May 28, 2022 1:09 AM IST
പ​ല​ക​പ്പ​റ​ന്പ്: ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ൽ പ​ല​ക​പ്പ​റ​ന്പ് ജി​എ​ൽ​പി സ്കൂ​ളി​ലെ പു​തി​യ കെ​ട്ടി​ടം മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​മ്മു​കു​ൽ​സു ച​ക്ക​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജു​വൈ​രി​യ, പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​ട്ടു​കു​ത്ത്, മെം​ബ​ർ​മാ​രാ​യ ക​രു​വാ​ടി കു​ഞ്ഞാ​പ്പ, റ​ഫീ​ഖ് ബാ​വ, കു​റു​വ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ജാ​സി​ർ കൊ​ട്ടാ​ന്പാ​റ, മു​ൻ പ്ര​ധാ​നാ​ധ്യാ​പി​ക ഗി​രി​ജ, പ്ര​ധാ​നാ​ധ്യാ​പി​ക ബേ​ബി ഗി​രി​ജ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.