ചു​ങ്ക​ത്ത​റ സാ​മൂ​ഹി​ക കേ​ന്ദ്ര​ത്തി​ൽ ബി​ഇ​ആ​ർ​എ ടെ​സ്റ്റി​ംഗ് യൂ​ണി​റ്റ്
Friday, May 27, 2022 12:37 AM IST
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ആ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്പീ​ച്ച് ആ​ൻ​ഡ് ഹി​യ​റി​ങ് ഒൗ​ട്ട് റീ​ച്ച് സെ​ന്‍​റ​റി​ൽ ആ​ധു​നി​ക കേ​ൾ​വി പ​രി​ശോ​ധ​ന​യാ​യ ബി​ഇ​ആ​ർ​എ ടെ​സ്റ്റിം​ഗ് യൂ​ണി​റ്റ് ആ​രം​ഭി​ച്ചു. ബി​ഇ​ആ​ർ​എ ടെ​സ്റ്റിം​ഗ് പ​രി​ശോ​ധ​ന ല​ഭി​ക്കു​ന്ന കേ​ര​ള​ത്തി​ലെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ആ​ദ്യ​ത്തെ സി​എ​ച്ച്സി​യാ​ണ് യാ​ണ് ചു​ങ്ക​ത്ത​റ.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പു​ഷ്പ​വ​ല്ലി യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ.​ന​ജ്മു​ന്നീ​സ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ സൂ​സ​മ്മ മ​ത്താ​യി, സി.​കെ.​സു​രേ​ഷ്, സ​ഹി​ൽ അ​ക​ന്പാ​ടം, മ​റി​യാ​മ്മ ജോ​ർ​ജ്, അ​നി​ജ സ​ബാ​സ്റ്റ്യ​ൻ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ലാ​ൽ പ​ര​മേ​ശ്വ​ർ, എ​ച്ച്എം​സി അം​ഗ​ങ്ങ​ളാ​യ പ​റ​ന്പി​ൽ ബാ​വ, മു​ഹ​മ്മ​ദ് കാ​പ്പാ​ട്, പി​ആ​ർ​ഒ അ​നീ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ടെ​സ്റ്റ് ചെ​യ്യു​ന്ന​തി​ലൂ​ടെ ഉ​ൾ​ചെ​വി അ​ഥ​വാ കോ​ക് ലീ​യു​ടെ​യും കേ​ൾ​ക്കാ​നാ​യി ചെ​വി​യി​ൽ നി​ന്ന് ത​ല​ച്ചോ​റി​ലേ​ക്കു​ള്ള പ്ര​വ​ർ​ത്ത​ന​വും മ​ന​സ്‌​സി​ലാ​ക്കാ​ൻ സാ​ധി​ക്കും. സാ​ധാ​ര​ണ​യാ​യി ചെ​യ്യാ​റു​ള്ള ചെ​വി​യു​ടെ സ്ക്രീ​നിം​ഗ് സാ​ധ്യ​മാ​വാ​ത്ത കു​ട്ടി​ക​ളി​ലും മു​തി​ർ​ന്ന​വ​രി​ലു​മാ​ണ് ടെ​സ്റ്റ് ന​ട​ത്തു​ക.