കൃ​ഷി​യി​ട​ത്തി​ലേ​ക്ക് സോ​ളാ​ർ വൈ​ദ്യു​തി: ക​ർ​ഷ​ക​ർ​ക്ക് അ​ധി​കവ​രു​മാ​നം ഉ​റ​പ്പാ​ക്കാ​ൻ പ​ദ്ധ​തി​യു​മാ​യി അ​ന​ർ​ട്ട്
Friday, May 27, 2022 12:37 AM IST
മ​ല​പ്പു​റം: കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി സൗ​രോ​ർ​ജ​ത്തി​ൽ നി​ന്ന് ഉ​ൽ​പ്പാ​ദി​പ്പി​ക്കാ​ൻ ക​ർ​ഷ​ക​ർ​ക്ക് സ​ഹാ​യ​വും പി​ന്തു​ണ​യും ന​ൽ​കി അ​ന​ർ​ട്ട്. സൗ​രോ​ർ​ജ​ത്തി​ൽ നി​ന്ന് വൈ​ദ്യു​തി ല​ഭ്യ​മാ​ക്കു​ന്ന​തോ​ടെ ക​ർ​ഷ​ക​രു​ടെ സാ​ന്പ​ത്തി​ക ചെ​ല​വ് കു​റ​ക്കാ​നും അ​തു​വ​ഴി കൃ​ഷി​യി​ൽ നി​ന്ന് അ​ധി​ക വ​രു​മാ​നം നേ​ടാ​നും സ​ഹാ​യി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പി.​എം.​കു​സും യോ​ജ​ന​യി​ലൂ​ടെ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഉൗ​ർ​ജ​വ​കു​പ്പി​ന് കീ​ഴി​ലു​ള്ള അ​ന​ർ​ട്ട് ക​ർ​ഷ​ക സൗ​ഹൃ​ദ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത്. എ,​ബി,സി ​വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ സി ​വി​ഭാ​ഗ​ത്തി​ൽ 60 ശ​ത​മാ​നം സ​ബ്സി​ഡി ല​ഭി​ക്കും. നി​ല​വി​ൽ ഗ്രി​ഡ് ക​ണ​ക്റ്റ് ചെ​യ്ത കാ​ർ​ഷി​ക പ​ന്പു​ക​ളെ സോ​ളാ​ർ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​താ​ണ് സി ​വി​ഭാ​ഗം പ​ദ്ധ​തി. കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി​യ്ക്ക് പു​റ​മെ സോ​ളാ​റി​ൽ നി​ന്നു​ള്ള അ​ധി​ക വൈ​ദ്യു​തി കെഎസ്ഇ​ബി ഗ്രി​ഡി​ലേ​ക്ക് ന​ൽ​കി വ​രു​മാ​ന​മു​ണ്ടാ​ക്കാ​നും പ​ദ്ധ​തി​യി​ലൂ​ടെ ക​ർ​ഷ​ക​ന് ക​ഴി​യു​മെ​ന്ന് അ​ന​ർ​ട്ട് ജി​ല്ലാ എ​ഞ്ചി​നീ​യ​ർ ദി​ൽ​ഷാ​ദ് അ​ഹ​മ്മ​ദ് ഉ​ള്ളാ​ട്ടി​ൽ പ​റ​ഞ്ഞു.​ ഒ​രു എ​ച്ച്പി മു​ത​ൽ പ​ത്ത് എ​ച്ച്പി വ​രെ​യു​ള്ള കാ​ർ​ഷി​ക പ​ന്പു​ക​ൾ സോ​ളാ​ർ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ്റാ​ൻ ക​ഴി​യും.

ഒ​രു എ​ച്ച്പി ശേ​ഷി​ക്ക് കു​റ​ഞ്ഞ​ത് ഒ​രു കി​ലോ​വാ​ട്ട് എ​ന്ന ക​ണ​ക്കി​നാ​ണ് സോ​ളാ​ർ പാ​ന​ലു​ക​ൾ സ്ഥാ​പി​ക്കു​ക. സോ​ളാ​ർ പാ​ന​ലു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് ഒ​രു കി​ലോ വാ​ട്ട് ശേ​ഷി​ക്ക് 100 സ്ക്വ​യ​ർ ഫീ​റ്റ് നി​ഴ​ൽ​ര​ഹി​ത സ്ഥ​ലം ആ​വ​ശ്യ​മാ​ണ്. ഇ​ത്ത​ര​ത്തി​ലു​ള്ള സോ​ളാ​ർ പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​ൻ 54000 രൂ​പ​യാ​ണ് ചെ​ല​വ്. ഇ​തി​ൽ 60 ശ​ത​മാ​നം തു​ക​യു​ടെ സ​ബ്സി​ഡി ല​ഭി​ക്കും. ഗു​ണ​നി​ല​വാ​ര​മു​ള്ള ഏ​ജ​ൻ​സി​ക​ളു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കി​യാ​ണ് അ​ന​ർ​ട്ടി​ന്‍റെ പ​ദ്ധ​തി നി​ർ​വ​ഹ​ണം.​സം​സ്ഥാ​ന​ത്ത് ആ​കെ പ്ര​തി​വ​ർ​ഷം 100 പ​ന്പു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യാ​നാ​വു​ക എ​ന്നി​രി​ക്കെ പ​ദ്ധ​തി​യു​ടെ സ്വീ​കാ​ര്യ​ത​യും ഗു​ണ​വും ക​ണ​ക്കി​ലെ​ടു​ത്ത് പ​ദ്ധ​തി വി​പു​ലീ​ക​രി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് അ​ന​ർ​ട്ട്. ഫോ​ണ്‍: 0483 2730999.