സൂ​പ്പ​ർ ക്ലോ​റി​നേ​ഷ​ന് തു​ട​ക്ക​മാ​യി
Friday, May 27, 2022 12:34 AM IST
മ​ല​പ്പു​റം: മ​ഴ​ക്കാ​ല പൂ​ർ​വ​രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​യി ചോ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും മ​റ്റു കു​ടി​വെ​ള്ള കി​ണ​റു​ക​ളി​ലും സൂ​പ്പ​ർ ക്ലോ​റി​നേ​ഷ​ന് തു​ട​ക്ക​മാ​യി.. ചോ​ക്കാ​ട് ജി​യു​പി സ്കൂ​ളി​ൽ കി​ണ​ർ ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചൂ​ര​പ്പി​ലാ​ൻ ഷൗ​ക്ക​ത്ത് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ചോ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കി വ​രു​ന്ന ഒ​രു മാ​സം കാ​ലം നീ​ണ്ടു നി​ൽ​ക്കു​ന്ന ‘ക്ലീ​ൻ ചോ​ക്കാ​ട്’ എ​ന്ന ക്യാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഇ​ത്ത​രം ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി വ​രു​ന്ന​ത്.

ചോ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ചോ​ക്കാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​വും സം​യു​ക്ത​മാ​യി ആ​ശ പ്ര​വ​ർ​ത്ത​ക​ർ മു​ഖേ​ന​യാ​ണ് ക്ലോ​റി​നേ​ഷ​ൻ വാ​ർ​ഡു​ക​ളി​ൽ ന​ട​ത്തു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ അ​റ​ക്ക​ൽ സ​ക്കീ​ർ ഹു​സൈ​ൻ അ​ധ്യ​ക്ഷ​നാ​യി.



ജ​ല ജ​ന്യ രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് ചോ​ക്കാ​ട് കു​ടും​ബ​രോ​ഗ്യ കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി​ജ​യ​ൻ ക്ലാ​സെ​ടു​ത്തു. വാ​ർ​ഡ് അം​ഗം എം.​അ​ൻ​വ​ർ, ജ​ഐ​ച്ച്ഐ ര​മ്യ, സ്കൂ​ൾ അ​ധ്യാ​പ​ക​രാ​യ ജോ​സ​ഫ്, ഹ​രി​ദാ​സ​ൻ, സ​ബി​ത തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ആ​ശ വ​ർ​ക്ക​ർ​മാ​രാ​യ പ്ര​സീ​ത, സു​ലൈ​ഖ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.