വ​ട്ട​പ്പാ​റ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു
Wednesday, May 25, 2022 10:22 PM IST
വ​ളാ​ഞ്ചേ​രി: ദേ​ശീ​യ​പാ​ത- 66ൽ സ്ഥി​രം അ​പ​ക​ട മേ​ഖ​ല​യാ​യ വ​ട്ട​പ്പാ​റ​യി​ൽ കാ​റും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. ഓ​ട്ടോ ഡ്രൈ​വ​ർ വ​ളാ​ഞ്ചേ​രി കാ​വും​പു​റം സ്വ​ദേ​ശി അ​ക​യി​ൽ മു​ഹ​മ്മ​ദ്കു​ട്ടി​യു​ടെ മ​ക​ൻ അ​ബ്ദു​ൾ​ക​രീം(55) ആ​ണ് മ​രി​ച്ച​ത്.

വ​ളാ​ഞ്ചേ​രി അ​ർ​ബ​ൻ ആ​ശു​പ​ത്രി​ക്ക് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തൃ​ശൂ​ർ ഭാ​ഗ​ത്തു നി​ന്നു വ​രി​ക​യാ​യി​രു​ന്ന കെ.​എ​ൽ. 64 ജെ 1801 ​മാ​രു​തി സ്വി​ഫ്റ്റ് കാ​റും എ​തി​ർ​ദി​ശ​യി​ൽ നി​ന്നു വ​രി​ക​യാ​യി​രു​ന്ന കെ.​എ​ൽ 55 യു 2381 ​ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം.

ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​ബ്ദു​ൾ​ക​രീ​മി​നെ വ​ളാ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം തൊ​ഴു​വാ​നൂ​ർ ജു​മാ​മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ ക​ബ​റ​ട​ക്കി. ഭാ​ര്യ.​ആ​യി​ഷ. മ​ക്ക​ൾ. ഇ​ർ​ഷാ​ദ്, ആ​ശ​റി​യ, അ​ർ​ഷി​ദ. മ​രു​മ​ക്ക​ൾ: സു​ബൈ​ർ, റാ​ഷി​ക്, സു​മ​യ്യ.