അ​ധ്യാ​പ​ക സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, May 25, 2022 12:11 AM IST
നി​ല​ന്പൂ​ർ: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം, ഡ​യ​റ്റ് മ​ല​പ്പു​റം എ​ന്നീ എ​ജ​ൻ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന യു​പി വി​ഭാ​ഗം അ​വ​ധി​ക്കാ​ല അ​ധ്യാ​പ​ക സം​ഗ​മം നി​ല​ന്പൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് മോ​ഡ​ൽ യു​പി സ്കൂ​ളി​ൽ ആ​രം​ഭി​ച്ചു.
കു​ട്ടി​ക​ളു​ടെ പ​ഠ​ന വി​ട​വ് നി​ക​ത്തു​ക, അ​ക്കാ​ഡ​മി​ക മാ​സ്റ്റ​ർ പ്ലാ​ൻ മി​ക​ച്ച രീ​തി​യി​ൽ ത​യാ​റാ​ക്കു​ക, ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്കും ഗോ​ത്ര വി​ഭാ​ഗം കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​ക പി​ന്തു​ണ ന​ൽ​കു​ക, കോ​വി​ഡാ​ന​ന്ത​ര കാ​ല​ത്ത് സ​വി​ശേ​ഷ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ക എ​ന്നീ ഉൗ​ന്ന​ൽ മേ​ഖ​ല​ക​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി​യാ​ണ് അ​ധ്യാ​പ​ക സം​ഗ​മം ന​ട​ത്തു​ന്ന​ത്. നി​ല​ന്പൂ​ർ ഉ​പ​ജി​ല്ല​യി​ലെ യു​പി​ത​ലം 32 അ​റ​ബി​ക് അ​ധ്യാ​പ​ക​രും നി​ല​ന്പൂ​ർ, വ​ണ്ടൂ​ർ ഉ​പ​ജി​ല്ല​ക​ളി​ലെ 20 ഉ​റു​ദു അ​ധ്യാ​പ​ക​രു​മാ​ണ് സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. നി​ല​ന്പൂ​ർ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ പി.​പി. സു​രേ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ്രൊ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം. ​മ​നോ​ജ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ജ്മു​ദീ​ൻ, അ​ബ്ദു​സ​മ​ദ്, അ​ധ്യാ​പ​ക സം​ഘ​ട​ന നേ​താ​ക്ക​ളാ​യ ജോ​സ് പ​റ​ക്കു​ന്താ​നം, മ​ൻ​സൂ​ർ, സു​രേ​ഷ്, ജ​യ​കൃ​ഷ്ണ​ൻ, ഷൗ​ക്ക​ത്ത​ലി, റ​ഷീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.