കു​ട്ടി​ക​ളെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങി ജി​ല്ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ
Wednesday, May 25, 2022 12:11 AM IST
മ​ല​പ്പു​റം: സ്കൂ​ളു​ക​ൾ തു​റ​ക്കാ​ൻ ഒ​രാ​ഴ്ച മാ​ത്രം ശേ​ഷി​ക്കെ അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​ത്തി​ൽ ജി​ല്ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ. ജി​ല്ല​യി​ലാ​കെ​യു​ള്ള 1699 സ്കൂ​ളു​ക​ളി​ലും ക്ലാ​സ് മു​റി​ക​ളും പ​രി​സ​ര​ങ്ങ​ളും ശു​ചി​യാ​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നു വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​എ​സ്. കു​സു​മം പ​റ​ഞ്ഞു.
ഇ​തോ​ടൊ​പ്പം വി​ദ്യാ​ല​യ​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് ബ​ന്ധ​പ്പെ​ട്ട ത​ദേ​ശ സ്ഥാ​പ​ന അ​ധി​കാ​രി​ക​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ഫി​റ്റ്ന​സ് ഇ​ല്ലാ​ത്ത ഒ​രു വി​ദ്യാ​ല​യ​ത്തി​ലും ജൂ​ണ് ഒ​ന്നി​നു അ​ധ്യ​യ​നം ആ​രം​ഭി​ക്കി​ല്ല. കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യെ മു​ൻ​നി​ർ​ത്തി മാ​ത്ര​മേ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കൂ​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു. പോ​ലീ​സ് ക്ലി​യ​റ​ൻ​സ് ല​ഭി​ച്ച​വ​രെ മാ​ത്ര​മേ സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളി​ൽ ഡ്രൈ​വ​ർ​മാ​രാ​യി നി​യ​മി​ക്കാ​വൂ​വെ​ന്ന നി​ർ​ദേ​ശം വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കു ന​ൽ​കി​യി​ട്ടു​ണ്ട്.
വൃ​ത്തി​യു​ള്ള​തും ആ​രോ​ഗ്യ​പ​ര​മാ​യ​തു​മാ​യ ഭ​ക്ഷ​ണം മാ​ത്ര​മേ കു​ട്ടി​ക​ൾ​ക്കു ന​ൽ​കാ​വൂ. ഇ​ക്കാ​ര്യം സ്കൂ​ൾ മേ​ലാ​ധി​കാ​രി പ​രി​ശോ​ധി​ച്ചു ഉ​റ​പ്പു​വ​രു​ത്ത​ണം. കൂ​ടാ​തെ വി​ദ്യാ​ല​യ​ത്തോ​ടു ചേ​ർ​ന്നു അ​പ​ക​ട​ക​ര​മാ​യി നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തി​നു പ്ര​ധാ​ന​ധ്യാ​പ​ക​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി.
വി​ര​മി​ച്ച അ​ധ്യാ​പ​ർ​ക്കു പ​ക​രം പു​തി​യ അ​ധ്യാ​പ​ക​രെ ദി​വ​സ വേ​ത​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കും. ക്ലാ​സു​ക​ളി​ൽ അ​ധ്യാ​പ​ക​രി​ല്ലാ​ത്ത അ​വ​സ്ഥ ഉ​ണ്ടാ​കി​ല്ല. എ​ൽ​പി സ്കൂ​ൾ, യു​പി സ്കൂ​ൾ, ഹൈ​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​വേ​ശ​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഈ ​വ​ർ​ഷ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ൾ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ചേ​രു​ന്ന​താ​യാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്.
അ​ഡ്മി​ഷ​ൻ പൂ​ർ​ത്തി​യാ​യാ​ൽ മാ​ത്ര​മേ എ​ത്ര കു​ട്ടി​ക​ളാ​ണ് പു​തു​താ​യി പൊ​തു​വി​ദ്യാ​ല​യ​ത്തി​ലേ​ക്കു എ​ത്തി​യ​തെ​ന്നു അ​റി​യാ​നാ​കൂ​വെ​ന്നും ഡി​ഡി​ഇ പ​റ​ഞ്ഞു. ഇ​ത്ത​വ​ണ ജി​ല്ല​യി​ലെ വി​വി​ധ എ​യ്ഡ​ഡ്, സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ എ​സ്എ​സ്എ​ൽ​സി ബാ​ച്ചി​ലേ​ക്കു പു​തു​താ​യി 200 ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ്ര​വേ​ശ​നം നേ​ടി​യ​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.
സ്കൂ​ൾ പ്ര​വേ​ശ​ന​ത്തി​നു മു​ന്നോ​ടി​യാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ജി​ല്ല​യി​ലെ​ത്തി. മ​ല​പ്പു​റം എം​എ​സ്പി ഹാ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ജി​ല്ല​യി​ലെ പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ വി​ത​ര​ണം പു​രോ​ഗ​മി​ക്കു​ന്ന​താ​യും ഡി​ഡി​ഇ പ​റ​ഞ്ഞു. ഇ​തു​വ​രെ 50 ശ​ത​മാ​ന​ത്തോ​ളം പാ​ഠ​പു​സ്ത​ക​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. കൂ​ടാ​തെ പാ​ഠ​പു​സ്ത​ക​ത്തോ​ടൊ​പ്പം കു​ട്ടി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ യൂ​ണി​ഫോം വി​ത​ര​ണ​വും ന​ട​ക്കു​ന്നു​ണ്ട്. കൈ​ത്ത​റി യൂ​ണി​ഫോം ആ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ന​ൽ​കു​ന്ന​ത്. ഇ​വ​യു​ടെ വി​ത​ര​ണം ജി​ല്ല​യി​ൽ പ​കു​ത്തി​ല​ധി​കം പൂ​ർ​ത്തി​യാ​യ​താ​യും ഡി​ഡി​ഇ പ​റ​ഞ്ഞു. ജൂ​ണ് ഒ​ന്നി​നു സ്കൂ​ൾ തു​റ​ക്കു​ന്പോ​ഴേ​ക്കും മു​ഴു​വ​ൻ പു​സ്ത​ക​ങ്ങ​ളു​ടെ​യും യൂ​ണി​ഫോ​മി​ന്‍റെ​യും വി​ത​ര​ണം പൂ​ർ​ത്തീ​ക​രി​ക്കാ​നാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​വ​ർ പ​റ​ഞ്ഞു.