പു​ഴ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്തി​ല്ല; മാ​ന്പ​റ്റ പാ​ലം ത​ക​ർ​ച്ചാ ഭീ​ഷ​ണി​യി​ൽ
Wednesday, May 25, 2022 12:11 AM IST
ക​രു​വാ​ര​കു​ണ്ട്: ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ഒ​ലി​പ്പു​ഴ​യി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ അ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​യി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നം വൈ​കു​ന്ന​തു പു​ഴ​യോ​ര​വാ​സി​ക​ളെ ഭീ​തി​യി​ലാ​ക്കു​ന്നു.

അ​ടി​യ​ന്ത​ര സ്വ​ഭാ​വ​ത്തോ​ടെ ന​ട​പ്പാ​ക്കേ​ണ്ട പ്ര​വൃ​ത്തി​യാ​യി​ട്ടും അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യ​ത്തി​ൽ മു​ഖം തി​രി​ക്കു​ക​യാ​ണെ​ന്നു ആ​രോ​പ​ണ​മു​ണ്ട്. ര​ണ്ടാ​ഴ്ച മു​ന്പ് മാ​ന്പ​റ്റ പാ​ല​ത്തി​നു സ​മീ​പം അ​ടി​ഞ്ഞ പു​ഴ മാ​ലി​ന്യ​ങ്ങ​ൾ ദു​ര​ന്ത​നി​വാ​ര​ണ സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ നീ​ക്കം ചെ​യ്തി​രു​ന്നെ​ങ്കി​ലും അ​തി​നു മു​ക​ൾ ഭാ​ഗ​ത്ത് ക​ൽ​കു​ണ്ട് അ​ട്ടി വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ പു​ഴ മാ​ലി​ന്യ​ങ്ങ​ൾ കു​മി​ഞ്ഞു​കൂ​ടി​യ നി​ല​യി​ലു​മാ​ണ്.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ ഒ​ലി​പ്പു​ഴ​യി​ൽ മ​ണ​ൽ, ച​ളി, ക​ല്ല്, മ​ര​ങ്ങ​ൾ തു​ട​ങ്ങി​യ അ​വ​ശി​ഷ്ട​ങ്ങ​ളാ​ണ് അ​ടി​ഞ്ഞു കൂ​ടി കി​ട​ക്കു​ന്ന​ത്. 2019ലെ ​ഉ​രു​ൾ​പൊ​ട്ട​ലി​ൽ അ​നു​ഭ​വ​പ്പെ​ട്ട മ​ല​വെ​ള്ള​പാ​ച്ചി​ലി​ൽ ഉ​ൾ​വ​ന​ങ്ങ​ളി​ൽ നി​ന്നു ഒ​ഴു​കി​യെ​ത്തി​യ മാ​ലി​ന്യ​ങ്ങ​ളാ​ണ് ഒ​ലി​പ്പു​ഴ​യി​ലു​ട​നീ​ളം അ​ടി​ഞ്ഞു​കൂ​ടി കി​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​വ നീ​ക്കം ചെ​യ്യു​ന്ന​തി​നു ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 1,25,00,000 രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റി​ന് ദു​ര​ന്ത നി​വാ​ര​ണ സ​മി​തി അ​ന്ന് അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ നി​ശ്ചി​ത സ​മ​യ​ത്ത് പ​ഞ്ചാ​യ​ത്ത് ബോ​ർ​ഡ് അ​നു​മ​തി ന​ൽ​കാ​ൻ വൈ​കി​യ​തി​നെ തു​ട​ർ​ന്ന് അ​നു​വ​ദി​ച്ച തു​ക ലാ​പ്സാ​യി. മു​ൻ വ​ർ​ഷ​ത്തെ പ്ര​ള​യ സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ടു അ​ധി​കൃ​ത​ർ ഉ​ണ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ വ​ൻ ദു​ര​ന്തം അ​നു​ഭ​വ​പ്പെ​ട്ടേ​ക്കാ​മെ​ന്നാ​ണ് ജ​നം ഭ​യ​ക്കു​ന്ന​ത്. ഇ​നി​യും ഒ​രു പ്ര​ള​യ​ത്തെ ത​ര​ണം ചെ​യ്യു​വാ​നു ഉ​റ​പ്പ് മാ​ന്പ​റ്റ പാ​ല​ത്തി​നി​ല്ല. തു​ട​രെ ഉ​ണ്ടാ​കു​ന്ന മ​ല​വെ​ള്ള​പാ​ച്ചി​ലി​ൽ മാ​ന്പ​റ്റ പാ​ല​ത്തി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​യ​ട​ക്കം നേ​ര​ത്തെ ത​ക​ർ​ന്നു പോ​യി​രു​ന്നു.