വ​യോ​ധി​ക​ൻ മ​രി​ച്ച നി​ല​യി​ൽ
Tuesday, May 24, 2022 10:17 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ച​ന്ത​ക്കു​ന്നി​ൽ വ​യോ​ധി​ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.50 തോ​ടെ​യാ​ണ് ച​ന്ത​ക്കു​ന്ന് റൂ​റ​ൽ ബാ​ങ്ക് സ്ഥി​തി ചെ​യ്യു​ന്ന കെ​ട്ടി​ട​ത്തി​നു സ​മീ​പം വ​യോ​ധി​ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

ടൗ​ണി​ൽ പ​ഴ​യ സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ചു ന​ട​ക്കു​ന്ന ആ​ളാ​ണെ​ന്ന് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഇ​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. നി​ല​ന്പൂ​ർ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ന​വീ​ൻ ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൃ​ത​ദേ​ഹ പ​രി​ശോ​ധ​ന ന​ട​ത്തി. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. മൊ​റ​യൂ​ർ സ്വ​ദേ​ശി​യാ​ണെ​ന്ന സം​ശ​യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട​വ​രോ​ട് കോ​ഴി​ക്കോ​ടെ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.