സ്കൂ​ൾ ബ​സു​ക​ളു​ടെ പ​രി​ശോ​ധ​നയ്​ക്കൊ​രു​ങ്ങി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്
Tuesday, May 24, 2022 12:27 AM IST
മ​ല​പ്പു​റം: സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തി​നു മു​ന്പ് സ്കൂ​ൾ ബ​സു​ക​ളു​ടെ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന ന​ട​ത്താ​നൊ​രു​ങ്ങി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്.
പൊ​ന്നാ​നി താ​ലൂ​ക്കി​ലെ സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യും സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ർ​മാ​ർ​ക്ക് ബോ​ധ​വ​ത്ക​ര​ണ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നു​മാ​യി വി​പു​ല​മാ​യ ക​ർ​മ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​താ​യി പൊ​ന്നാ​നി ജോ​യി​ന്‍റ് റീ​ജി​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ ശ​ങ്ക​ര​പ്പി​ള്ള അ​റി​യി​ച്ചു.
ത​വ​നൂ​ർ, കാ​ല​ടി, വ​ട്ടം​കു​ളം, എ​ട​പ്പാ​ൾ വി​ല്ലേ​ജു​ക​ളി​ലെ സ്കൂ​ൾ വാ​ഹ​ന​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന ക​ട​ക​ശേ​രി ഐ​ഡി​യ​ൽ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ 25 നും ​പൊ​ന്നാ​നി ന​ഗ​രം, ഇ​ഴ​വ​തി​രു​ത്തി, ആ​ലം​കോ​ട്, ന​ന്ന​മു​ക്ക് പെ​രു​ന്പ​ട​പ്പ്, വെ​ളി​യ​ങ്കോ​ട്, മാ​റ​ഞ്ചേ​രി വി​ല്ലേ​ജു​ക​ളി​ലെ സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന പൊ​ന്നാ​നി ക​ഐ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ 28 നും ​ന​ട​ക്കും. പ​രി​ശോ​ധ​ന​യി​ൽ തൃ​പ്തി​ക​ര​മാ​യ വാ​ഹ​ന​ങ്ങ​ളി​ൽ സ്റ്റി​ക്ക​ർ പ​തി​പ്പി​ക്കും. ഫി​റ്റ്ന​സ് എ​ടു​ത്തി​ട്ടി​ല്ലാ​ത്ത സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്ക് ച​ട്ട​പ്ര​കാ​ര​മു​ള്ള ഫീ​സ് ഒ​ടു​ക്കി ഫി​റ്റ്ന​സ് എ​ടു​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യും ജോ​യി​ന്‍റ് റീ​ജി​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. താ​ലൂ​ക്കി​ലെ സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ർ​മാ​ർ​ക്കും 28 നു ​പൊ​ന്നാ​നി എം​ഇ​എ​സ് കോ​ള​ജി​ൽ ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ക്കും. ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ട ഡ്രൈ​വ​ർ​മാ​ർ ത​ങ്ങ​ളു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, ബ​ന്ധ​പ്പെ​ട്ട സ്കൂ​ളി​ൽ നി​ന്നു​ള്ള ഓ​ത​റൈ​സേ​ഷ​ൻ ലെ​റ്റ​ർ എ​ന്നി​വ​യും കൊ​ണ്ടു​വ​ര​ണം. പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ത്ത ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ​യും ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പൊ​ന്നാ​നി ജോ​യി​ന്‍റ് റീ​ജി​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.