ആ​ദി​വാ​സി​ക​ൾ​ക്കാ​യി ഗ്രാ​മ​സ​ഭാ യോ​ഗം
Tuesday, May 24, 2022 12:27 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ആ​ദി​വാ​സി​ക​ൾ​ക്കാ​യി ഗ്രാ​മ​സ​ഭാ യോ​ഗം ന​ട​ത്തി.
ഊ​രു​ക്കൂ​ട്ടം എ​ന്ന പേ​രി​ൽ ചേ​രി എ​സ്ടി കോ​ള​നി​യി​ൽ ന​ട​ന്ന പ​രി​പാ​ടി വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഠ​ത്തി​ൽ ല​ത്തീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
്ചേ​രി കോ​ള​നി​യി​ൽ തു​ട​ക്കം​ക്കു​റി​ച്ച ഊ​രു​ക്കൂ​ട്ടം വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​റ്റു കോ​ള​നി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും ന​ട​ത്തും.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഷീ​ന ജി​ൽ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​ഷാ​നി​ർ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഷീ​ബ പ​ള്ളി​ക്കു​ത്ത്, തൊ​ഴി​ലു​റ​പ്പ് എ.​ഇ.​അ​ഞ്ജ​ന, എ​സ്ടി കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​നൂ​പ്, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.