തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു മ​രി​ച്ച കു​ട്ടി​യു​ടെ വീ​ട് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ​ന്ദ​ർ​ശി​ച്ചു
Monday, May 23, 2022 1:15 AM IST
മ​ല​പ്പു​റം: ചേ​ലേ​ന്പ്ര​യി​ൽ തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച കു​ട്ടി​യു​ടെ വീ​ട്ടി​ൽ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ചേ​ലേ​ന്പ്ര പു​ല്ലി​പ്പ​റ​ന്പ് കോ​ണ​ത്ത്പു​റാ​യി​ൽ താ​മ​സി​ക്കു​ന്ന കൊ​ന്പ​ന​ട​ൻ റി​യാ​സി​ന്‍റെ​യും റാ​നി​യ​യു​ടെ​യും മ​ക​ൻ മു​ഹ​മ്മ​ദ് റ​സാ​ൻ (12) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​ത്.
തു​ട​ർ​ന്നു ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗം സി. ​വി​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി. സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും ബ​ന്ധ​പ്പെ​ട്ട മ​റ്റു വ​കു​പ്പു​ക​ളു​ടെ​യും റി​പ്പോ​ർ​ട്ട് തേ​ടു​മെ​ന്നു സി. ​വി​ജ​യ​കു​മാ​ർ പ​റ​ഞ്ഞു.
തെ​രു​വു​നാ​യ്ക്ക​ൾ കു​ട്ടി​ക​ളെ ക​ടി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളി​ൽ ഉ​ചി​ത​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ചേ​ലേ​ന്പ്ര എ​എം​പി സ്കൂ​ൾ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ റ​സാ​നെ മൂ​ന്നു മാ​സം മു​ന്പു വീ​ടി​നു സ​മീ​പ​ത്തു വ​ച്ച് കൈ​വി​ര​ലി​ൽ തെ​രു​വു​നാ​യ ക​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ന്നു ത​ന്നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ്ര​തി​യി​ൽ പ്ര​തി​രോ​ധ കു​ത്തി​വ​യ്പെ​ടു​ത്തു.
28 ദി​വ​സ​ത്തി​നു ശേ​ഷം ര​ണ്ടാം ഡോ​സ് കു​ത്തി​വ​യ്പെ​ടു​ക്കാ​ൻ എ​ത്തി​യ​പ്പോ​ൾ പ​നി​യും ഛർ​ദി​യും ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നു ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്നാ​ണ് മ​ര​ണം. ചേ​ലേ​ന്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ എം.​അ​ബി​നി​ത, ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ റെ​സ്ക്യൂ ഓ​ഫീ​സ​ർ പി.​സു​രാ​ഗ്, ആ​ർ. കെ ​സ്നേ​ഹ​ല​ത, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രും സ​ന്ദ​ർ​ശ​ന​ത്തി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.