പ്ര​വാ​സി​യെ മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം: മൂ​ന്നുപേ​ർ കൂ​ടി അ​റ​സ്റ്റി​ൽ
Monday, May 23, 2022 1:15 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സൗ​ദി​യി​ൽ നി​ന്നെ​ത്തി​യ അ​ഗ​ളി സ്വ​ദേ​ശി അ​ബ്ദു​ൾ ജ​ലീ​ലി​നെ (42) ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മൂ​ന്നു​പേ​ർ കൂ​ടി അ​റ​സ്റ്റി​ലാ​യി. ക​രു​വാ​ര​ക്കു​ണ്ട് കു​ട്ട​ത്തി പു​ത്ത​ൻ​പീ​ടി​ക​യി​ൽ ന​ബീ​ൽ(34), പാ​ണ്ടി​ക്കാ​ട് വ​ള​രാ​ട് പാ​ല​പ്ര മ​ര​ക്കാ​ർ (40), അ​ങ്ങാ​ടി​പ്പു​റം പി​ലാ​ക്ക​ൽ അ​ജ്മ​ൽ എ​ന്ന റോ​ഷ​ൻ (23) എ​ന്നി​വ​രെ​യാ​ണ് മ​ല​പ്പു​റം പോ​ലീ​സ് മേ​ധാ​വി എ​സ്.​സു​ജി​ത് ദാ​സി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി എം.​സ​ന്തോ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. കൃ​ത്യ​ത്തി​ലേ​ർ​പ്പെ​ട്ട അ​ഞ്ചു പേ​രെ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മു​ഖ്യ​പ്ര​തി യ​ഹി​യ ഒ​ളി​വി​ലാ​ണ്. യ​ഹി​യ​യ്ക്ക് കൃ​ത്യം ന​ട​ത്തി​യ ശേ​ഷം ഒ​ളി​വി​ൽ പോ​കു​ന്ന​തി​നു അ​ങ്ങാ​ടി​പ്പു​റ​ത്ത് മൊ​ബൈ​ൽ ഫോ​ണും സിം​കാ​ർ​ഡും എ​ടു​ത്തു കൊ​ടു​ത്തു ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ൽ താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കി​ക്കൊ​ടു​ത്ത​തി​നാ​ണ് മൂ​ന്നു പേ​രെ അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. യ​ഹി​യ​യ്ക്ക് പു​തി​യ സിം​കാ​ർ​ഡും മൊ​ബൈ​ൽ ഫോ​ണും ന​ൽ​കി​യ​ത് ന​ബീ​ലാ​ണ്. ന​ബീ​ലി​ന്‍റെ ഭാ​ര്യാ​സ​ഹോ​ദ​ര​നാ​ണ് സിം ​കാ​ർ​ഡ് സ്വ​ന്തം പേ​രി​ൽ എ​ടു​ത്തു കൊ​ടു​ത്ത​ത്. പാ​ണ്ടി​ക്കാ​ട് വ​ള​രാ​ട് ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ൽ ഒ​ളി​ത്താ​വ​ള​മൊ​രു​ക്കി കൊ​ടു​ത്ത​തി​നും പാ​ർ​പ്പി​ച്ച​തി​നു​മാ​ണ് മ​ര​ക്കാ​റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തോ​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം എ​ട്ടാ​യി.
പി​ടി​യി​ലാ​യ മ​ര​ക്കാ​ർ പാ​ണ്ടി​ക്കാ​ട് സ്റ്റേ​ഷ​നി​ൽ പോ​ക്സോ കേ​സി​ൽ ജ​യി​ൽ ശി​ക്ഷ​യ​നു​ഭ​വി​ച്ച് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​താ​ണ്. മു​ഖ്യ​പ്ര​തി യ​ഹി​യ അ​ട​ക്കം മ​റ്റു​പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യും പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ​യും സ​ഹാ​യം ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രേ​യും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്ത​ല​വ​ൻ കൂ​ടി​യാ​യ എ​സ്പി എ​സ്. സു​ജി​ത്ത്ദാ​സ് അ​റി​യി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി എം.​സ​ന്തോ​ഷ്കു​മാ​ർ, മേ​ലാ​റ്റൂ​ർ സി.​ഐ.​ഷാ​രോ​ണ്‍, എ​ന്നി​വ​ര​ട​ങ്ങു​ന്ന അ​ന്വേ​ഷ​ണ​സം​ഘം പ്ര​തി​ക​ളു​മാ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. മൂ​വ​രെ​യും പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.