ജൈ​വ​വൈ​വി​ധ്യ ദി​നാ​ച​ര​ണം
Monday, May 23, 2022 1:15 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഓ​യി​സ്ക ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ജി​ല്ലാ ചാ​പ്റ്റ​ർ ലോ​ക ജൈ​വ​വൈ​വി​ധ്യ ദി​നാ​ച​ര​ണം ന​ട​ത്തി. ഇ​തോ​ട​നു​ബ​ന്ധി​ച്ചു ആ​ലി​പ​റ​ന്പ് സ​രോ​ജി​നി മെ​മ്മോ​റി​യ​ൽ എ​ൽ​പി സ്കൂ​ളി​ലെ 38 കു​ട്ടി​ക​ൾ​ക്കു സൗ​ജ​ന്യ​മാ​യി പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ര​ക്ഷി​താ​ക്ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി പ്ര​കൃ​തി​യി​ലെ ജീ​വ​ജാ​ല​ങ്ങ​ൾ നി​ല​നി​റു​ത്തേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചു ക്ലാ​സെ​ടു​ത്തു. ഒ​യി​സ്ക ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പു​തു​ക്കു​ടി മു​ര​ളീ​ധ​ര​ൻ ഉ​ദ്്ഘാ​ട​നം ചെ​യ്തു. അ​ഡ്വ.​സു​ഭാ​ഷ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
ജി​ല്ലാ സെ​ക്ര​ട്ട​റി ഡോ.​പി.​കൃ​ഷ്ണ​ദാ​സ്, ഫൊ​ഫ​സ​ർ, തു​ഷാ​ർ സൗ​ഭ​രി, വാ​ർ​ഡ് മെം​ബ​ർ പി.​കെ ന​വാ​സ്, പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് എം.​മു​ഹ​മ്മ​ദ്, ആ​ലി​പ്പ​റ​ന്പ് ഒ​യി​സ്ക ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് പി.​ജ​യ​രാ​ജ​ൻ, സ​രി​ഗാ സ്റ്റി​ബി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​പി.​കൃ​ഷ്ണ​ദാ​സ് സ്കൂ​ൾ വ​ള​പ്പി​ൽ ഫ​ല​വൃ​ഷ​തൈ ന​ട്ടു.