ആ​ദാ​യ നി​കു​തി പ​രി​ധി ഉ​യ​ർ​ത്ത​ണം: കെ​ജി​ഒ​എ
Monday, May 23, 2022 1:13 AM IST
മ​ല​പ്പു​റം: ആ​ദാ​യ നി​കു​തി പ​രി​ധി ഉ​യ​ർ​ത്ത​ണ​മെ​ന്നു കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​ജി​ഒ​എ) നാ​ൽ​പ​താം ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. പ​ത്തു വ​ർ​ഷം മു​ന്പു നി​ശ്ച​യി​ച്ച സ്ലാ​ബ് അ​ടി​സ്ഥാ​ന​മാ​ക്കി ആ​ദാ​യ നി​കു​തി ഈ​ടാ​ക്കു​ന്ന​തു കൊ​ണ്ടു ശ​രാ​ശ​രി വ​രു​മാ​ന​ക്കാ​ർ​ക്കും ആ​ദാ​യ നി​കു​തി കൊ​ടു​ക്കേ​ണ്ടി വ​രു​ന്നു. സം​സ്ഥാ​ന​ങ്ങ​ളു​ടെ സാ​ന്പ​ത്തി​കാ​വ​കാ​ശ​ങ്ങ​ളെ പോ​ലും ഇ​ല്ലാ​താ​ക്കു​ന്ന കേ​ന്ദ്ര ന​യം തി​രു​ത്ത​ണ​മെ​ന്നും ഫെ​ഡ​റ​ൽ ത​ത്വ​ങ്ങ​ൾ പാ​ലി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
മ​ല​പ്പു​റ​ത്തു ന​ട​ന്ന സ​മ്മേ​ള​നം കാ​യി​ക മ​ന്ത്രി വി.​അ​ബ്ദു​റ​ഹ്മാ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​ശ്രീ​ഹ​രി പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ പി. ​രാ​ജു വ​ര​വു ചെ​ല​വു ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.
സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി.​സു​ധാ​ക​ര​ൻ, എ.​എ​സ്. സു​മ, കു​ഞ്ഞി മ​മ്മു പ​റ​വ​ത്ത്(​സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യ​റ്റ് അം​ഗ​ങ്ങ​ൾ), പി. ​ഉ​ണ്ണി, പ്ര​കാ​ശ് പു​ത്ത​ൻ മ​ഠ​ത്തി​ൽ (സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ), എ​ഫ്എ​സ്ഇ​ടി​ഒ ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​വി​ജ​യ​കു​മാ​ർ, കേ​ന്ദ്ര ജീ​വ​ന​ക്കാ​രു​ടെ കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ടി. ​രാ​ജേ​ഷ്, വി​വി​ധ ഏ​രി​യ​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് വി. ​അ​രു​ണ്‍, ശ്യാം ​കൃ​ഷ്ണ​ൻ, എ​ൻ. സി​നു, ഇ.​ടി ദി​നേ​ശ​ൻ, വി​നോ​ദ് പാ​റ​ക്ക​ൽ, എം.​സി നി​ഷി​ത്ത്, പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്ക് എ​തി​രെ​യു​ള്ള പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ അ​ണി​ചേ​രു​ക, ന​വ​കേ​ര​ള നി​ർ​മി​തി​ക്കാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ക്രി​യാ​ത്മ​ക​മാ​യി പ​ങ്കാ​ളി​ക​ളാ​വു​ക, കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ജ​ന​പ​ക്ഷ ബ​ദ​ൽ ന​യ​ങ്ങ​ൾ​ക്കു ക​രു​ത്തേ​കു​ക തു​ട​ങ്ങി 15 പ്ര​മേ​ങ്ങ​ൾ സ​മ്മേ​ള​നം അം​ഗീ​ക​രി​ച്ചു.
പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി എ​ൻ. മു​ഹ​മ്മ​ദ് അ​ഷ​റ​ഫ് (പ്ര​സി​ഡ​ന്‍റ്), എം.​കെ ര​ജ​നി, ആ​ർ.​പി.​സു​ബ്ര​ഹ്മ​ണ്യ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്) എം. ​ശ്രീ​ഹ​രി (സെ​ക്ര​ട്ട​റി), എം.​വി വി​ന​യ​ൻ, എ​ച്ച് പി.​അ​ബ്ദു​ൾ മ​ഹ​റൂ​ഫ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), പി. ​മോ​ഹ​ൻ​ദാ​സ് (ട്ര​ഷ​റ​ർ)​എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.