മേലാറ്റൂർ: ബാലസഹിത്യകാരൻ സി. വാസുദേവൻ എണ്‍പത്തിനാലിന്റെ നിറവിൽ. അദ്ദേഹത്തിന്റെ വസതിയിൽ നടന്ന പിറന്നാളാഘോഷത്തിൽ സാഹിത്യ, സാംസ്കാരിക രംഗത്തെ ഒട്ടേറെ പേർ പങ്കാളികളായി.
പി. അബ്ദുൾ ഹമീദ് എംഎൽഎ, സിപിഎം ജില്ലാസെക്രട്ടറി ഇ.എൻ. മോഹൻദാസ്, നോർക്ക റൂട്ട്സ് വൈസ് ചെയർമാനും നാട്ടുകാരനുമായ
പി. ശ്രീരാമകൃഷ്ണൻ, സിപിഎം പെരിന്തൽമണ്ണ ഏരിയാ സെക്രട്ടറി ഇ. രാജേഷ്, ചെറുകാട് ട്രസ്റ്റ് ചെയർമാൻ വി. ശശികുമാർ, ഭക്ഷ്യകമ്മീഷൻ അംഗം വി. രമേശൻ, ദേശാഭിമാനി വാരിക പത്രാധിപർ കെ.പി. മോഹനൻ, പ്രഫ.കെ.പി. ശങ്കരൻ, ഡോ. സി.പി. ചിത്ര, എം.എം. അഷ്ടമൂർത്തി, ഡോ. എ. മുഹമ്മദ്, മണന്പൂർ രാജൻബാബു, ജില്ലാ ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി ഡോ.കെ.ബാലചന്ദ്രൻ, പ്രഫ.എം.എം.നാരായണൻ, ബഷീർ ചുങ്കത്തറ തുടങ്ങിയർ പ്രസംഗിച്ചു. വിവിധ കൂട്ടായ്മകളുടെ ഉപഹാര സമർപ്പണം, ഗാനാർച്ചന എന്നിവയും ഉണ്ടായിരുന്നു.