അ​രീ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് സം​രം​ഭ​ക​ത്വ ശി​ൽ​പ​ശാ​ല
Sunday, May 22, 2022 12:04 AM IST
അ​രീ​ക്കോ​ട്: എ​ന്‍റെ സം​രം​ഭം നാ​ടി​ന്‍റെ അ​ഭി​മാ​നം എ​ന്ന പ്ര​മേ​യ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​രീ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് സം​രം​ഭ​ക​ത്വ വി​ക​സ​ന ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. സം​സ്ഥാ​ന​ത്തു​ട​നീ​ളം ഒ​രു വ​ർ​ഷം കൊ​ണ്ടു ഒ​രു ല​ക്ഷം സം​രം​ഭ​ക​രെ സൃ​ഷ്ടി​ച്ചെ​ടു​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. അ​രീ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും വ്യ​വ​സാ​യ വാ​ണി​ജ്യ വ​കു​പ്പി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന സം​രം​ഭ​ക​ത്വ ശി​ൽ​പ​ശാ​ല നാ​ളെ രാ​വി​ലെ പ​ത്തി​ന് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ത്തു​മെ​ന്നു പ​ഞ്ചാ​യ​ത്ത് വ്യ​വ​സാ​യ വ​കു​പ്പ് അ​റി​യി​ച്ചു. ശി​ൽ​പ​ശാ​ല അ​രീ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ടി.​കെ.​ടി അ​ബ്ദു​ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്യും.

വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ദി​വ്യ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​രീ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഐ​ഇ​ഒ ബി​ജി വി​ജ​യ​ൻ സെ​മി​നാ​ർ അ​വ​ത​രി​പ്പി​ക്കും.

പു​തി​യ സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ലെ അം​ഗ​ങ്ങ​ൾ സം​രം​ഭ​ക​ത്വ ശി​ൽ​പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വ്യ​വ​സാ​യ വ​കു​പ്പ് ഓ​ഫീ​സ് അ​റി​യി​ച്ചു.