ജി​ല്ല​യി​ൽ ക്വാ​റി ഖ​ന​നം തു​ട​രാം
Sunday, May 22, 2022 12:04 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ റെ​ഡ്, ഓ​റ​ഞ്ച് അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ പൂ​ർ​ണ​മാ​യും നി​ർ​ത്ത​ലാ​ക്കി​യ ക്വാ​റി ഖ​ന​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, മ​ല​യോ​ര, തീ​ര​ദേ​ശ പ്ര​ദേ​ശ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ നി​ല​വി​ൽ യെ​ല്ലോ അ​ല​ർ​ട്ട്് ആ​യ​തി​നാ​ൽ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ വി.​ആ​ർ പ്രേം​കു​മാ​ർ അ​റി​യി​ച്ചു.

ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ജി​ല്ല​യി​ൽ റെ​ഡ്, ഓ​റ​ഞ്ച് അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ ക്വാ​റി ഖ​ന​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും മ​ല​യോ​ര, തീ​ര പ്ര​ദേ​ശ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം നി​രോ​ധി​ക്കു​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.