മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൾ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് നൽകുന്ന സൈഡ് വീലോട് കൂടിയ സ്കൂട്ടർ അവസാനഘട്ട വിതരണം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു.
13 വാഹനങ്ങളുടെ വിതരണമാണ് നടത്തിയത്. വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഉമ്മർ അറക്കൽ, സ്ഥിരം സമിതി അധ്യക്ഷൻമാരായ സറീന ഹസീബ്, എൻ.എ കരീം, നസീബ അസീസ്, ആലിപ്പറ്റ ജമീല, അംഗങ്ങളായ അഡ്വ. പി.വി മനാഫ്, പി.കെ.സി അബ്ദുറഹ്മാൻ, എ.പി ഉണ്ണികൃഷ്ണൻ, വി.കെ.എം ഷാഫി, കെ.ടി അഷ്റഫ്, ടി.പി.എം ബഷീർ, ഷരീഫ, കെ.സലീന, ഫൈസൽ എടശേരി, എ.പി സബാഹ്, റഹ്മത്തന്നിസ, ടി.പി ഹാരിസ്, ശ്രീദേവി പ്രാക്കുന്ന്, സുഭദ്ര ശിവദാസൻ, റൈഹാനത്ത്കുറുമാടൻ, സമീറ പുളിക്കൽ, ആരിഫ നാസർ, സെക്രട്ടറി എൻ.എ അബ്ദുൾ റഷീദ് എന്നിവർ പങ്കെടുത്തു.