നി​ല​ന്പൂ​ർ ച​ന്ത​ക്കു​ന്ന് ബ​സ് സ്റ്റാ​ൻ​ഡി​ൽ യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ
Sunday, May 22, 2022 12:02 AM IST
നി​ല​ന്പൂ​ർ: മ​ഴ തു​ട​ങ്ങി, നി​ല​ന്പൂ​ർ ച​ന്ത​ക്കു​ന്ന് ബ​സ് സ്റ്റാ​ൻ​ഡി​ൽ യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ. ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ വ്യാ​പാ​ര സ്ഥാ​പ​ന ഉ​ട​മ​ക​ളു​ടെ ദ​യ​യി​ൽ ക​ടത്തിണ്ണ​ക​ളി​ലാ​ണ് ക​യ​റി നി​ൽ​ക്കു​ന്ന​ത്. പ​ത്തു പേ​ർ നി​ൽ​ക്കേ​ണ്ട സ്ഥ​ല​ത്താ​ണ് നൂ​റോ​ളം യാ​ത്ര​ക്കാ​ർ തി​ങ്ങി നി​ൽ​ക്കു​ന്ന​ത്. 2018 വ​രെ ഇ​വി​ടെ യാ​ത്ര​ക്കാ​ർ​ക്ക് നി​ൽ​ക്കാ​ൻ ന​ഗ​ര​സ​ഭ​യു​ടെ ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ടം ഉ​ണ്ടാ​യി​രു​ന്നു. ഒ​ന്പ​ത് ട്രാ​ക്കു​ക​ളി​ലാ​യി ബ​സ് ക​യ​റ്റി യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​കാ​നും സൗ​ക​ര്യ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ 2018 ൽ ​പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് കോം​പ്ല​ക്സ് ഉ​ണ്ടാ​ക്കാ​ൻ പ​ഴ​യ കെ​ട്ടി​ട സ​മു​ച്ച​യം പൊ​ളി​ച്ച​തോ​ടെ​യാ​ണ് യാ​ത്ര​ക്കാ​ർ പെ​രു​വ​ഴി​യി​ലാ​യ​ത്.

2020-ൽ ​നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ അ​ധി​കാ​ര​ത്തി​ൽ വ​ന്ന എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു ച​ന്ത​ക്കു​ന്നി​ൽ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് സ​മു​ച്ച​യം. ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​നു യാ​ത്ര​ക്കാ​ർ എ​ത്തു​ന്ന ച​ന്ത​ക്കു​ന്ന് ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള ശു​ചി​മു​റി​ക​ൾ പോ​ലു​മി​ല്ല.

ബ​സ് സ്റ്റാ​ൻ​ഡി​നു ന​ടു​വി​ൽ അ​ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ച്ച വെ​യ്റ്റിം​ഗ്് ഷെ​ഡി​ൽ യാ​ത്ര​ക്കാ​ർ ക​യ​റു​ന്നു​മി​ല്ല. ഇ​വി​ടെ യാ​ത്ര​ക്കാ​ർ ക​യ​റി നി​ന്നാ​ൽ കു​ട​പി​ടി​ച്ച് നി​ൽ​ക്ക​ണം. ബ​സ് സ്റ്റാ​ൻ​ഡ് വി​ഷ​യ​ത്തി​ൽ ന​ഗ​ര​സ​ഭ കാ​ണി​ക്കു​ന്ന അ​ലം​ഭാ​വ​മാ​ണ് ബ​സ് ജീ​വ​ന​ക്കാ​ർ​ക്കും യാ​ത്ര​ക്കാ​ർ​ക്കും നി​ല​വി​ൽ നേ​രി​ടു​ന്ന ദു​രി​ത​ത്തി​ന് കാ​ര​ണ​മെ​ന്ന് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ നി​ല​ന്പൂ​ർ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് മു​സ്ത​ഫ ക​ള​ത്തും​പ​ടി​ക്ക​ൽ പ​റ​ഞ്ഞു. യാ​ത്ര​ക്കാ​രു​ടെ ദു​രി​ത​ത്തി​നു ചെ​വി​കൊ​ടു​ക്കേ​ണ്ടെ​ന്ന നി​ല​പാ​ടാ​ണ് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ​ക്ക് എ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​ണ്.