ഷാ​ബാ ഷെ​രീ​ഫ് വ​ധം: കൂ​ടു​ത​ൽ അ​റ​സ്റ്റു​ണ്ടാ​കുമെന്ന് എ​സ്പി
Sunday, May 22, 2022 12:02 AM IST
നി​ല​ന്പൂ​ർ: മൈ​സൂ​രു സ്വ​ദേ​ശി നാ​ട്ടു​വൈ​ദ്യ​ൻ ഷാ​ബാ ഷെ​രീ​ഫ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റു​ണ്ടാ​കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​സ്. സു​ജി​ത്ദാ​സ് പ​റ​ഞ്ഞു. നാ​വി​ക സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ട​വ​ണ്ണ ചാ​ലി​യാ​ർ പു​ഴ​യി​ൽ തെ​ര​ച്ചി​ൽ ന​ട​ക്കു​ന്ന സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​തി​നു ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ൾ​ക്കു പു​റ​മെ പ്ര​തി​ക​ളെ സ​ഹാ​യി​ച്ച​വ​രെ​യും പോ​ലീ​സ് നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്.
പ്ര​ത്യേ​ക ടീം ​അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

മൃ​ത​ദേ​ഹം ത​ള്ളി​യ​താ​യി ക​രു​തു​ന്ന ചാ​ലി​യാ​ർ പു​ഴ​യി​ൽ വെ​ള്ളം കൂ​ടി​യ​തും ഒ​ഴു​ക്കും നാ​വി​ക സേ​ന​യു​ടെ തെ​രി​ച്ചി​ലി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ആ​വ​ശ്യ​മെ​ങ്കി​ൽ നാ​വി​ക​സേ​ന​യു​ടെ തെ​ര​ച്ചി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്നും എ​സ്പി പ​റ​ഞ്ഞു. അ​തേസ​മ​യം, ഷാ​ബാ ഷെ​രീ​ഫ് കൊ​ല​പാ​ത​ക കേ​സി​ലെ മു​ഖ്യ​പ്ര​തി ഷൈ​ബി​ൻ അ​ഷ്റ​ഫി​നെ​തി​രെ​യു​ള്ള മ​റ്റു പ​രാ​തി​ക​ളെ​ക്കു​റി​ച്ച് ഇ​പ്പോ​ൾ പ​റ​യാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.