പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം
Tuesday, May 17, 2022 11:56 PM IST
മേ​ലാ​റ്റൂ​ർ: മൂ​ന്ന​ര​പ​തി​റ്റാ​ണ്ടി​നു ശേ​ഷം അ​റി​വി​ന്‍റെ ആ​ദ്യാ​ക്ഷ​രം നു​ക​ർ​ന്ന സ്കൂ​ളി​ൽ 1980-84ബാ​ച്ചി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഒ​ത്തു​കൂ​ടി.
കി​ഴ​ക്കും​പാ​ടം ജി​എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം ഹെ​ഡ്മി​സ്ട്ര​സ് വ​സ​ന്ത ഉ​ദ്ഘാ​ട​നം ചെ​യ്തു.
ച​ട​ങ്ങി​ൽ മു​ൻ അ​ധ്യാ​പി​ക രാ​ജ​ല​ക്ഷ​മി​യെ പൊ​ന്നാ​ട​യ​ണി​യി​ച്ചു ആ​ദ​രി​ച്ചു. സ്കൂ​ളി​നാ​യി പ്ര​സം​ഗ​പീ​ഠം വാ​ങ്ങു​മെ​ന്നും അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന സ​ഹ​പാ​ഠി​ക​ൾ​ക്കു സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​മെ​ന്നും സം​ഘ​ട​ക​ർ അ​റി​യി​ച്ചു. ഒ.​കെ.​എ​സ് യ​ഹ്യ ത​ങ്ങ​ൾ, പി​കെ ല​ത്തീ​ഫ്, ഷൗ​ക്ക​ത്ത്, പി.​കെ മ​ൻ​സൂ​റ​ലി, ടി.​ടി മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.