കെ​ട്ടി​ടോ​ദ്ഘാ​ട​ന​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും
Tuesday, May 17, 2022 11:56 PM IST
മ​ഞ്ചേ​രി: മു​ള്ള​ന്പാ​റ എ​എം​യു​പി സ്കൂ​ളി​ലെ കെ​ട്ടി​ടോ​ദ്ഘാ​ട​ന​വും 74-ാം വാ​ർ​ഷി​ക​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും സ്കൂ​ളി​ൽ ന​ട​ന്നു. എം.​പി. അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി എം​പി കെ​ട്ടി​ടോ​ദ്ഘാ​ട​നം ചെ​യ്തു.
അ​ഡ്വ.​യു.​എ ല​ത്തീ​ഫ് എം​എ​ൽ​എ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ക്കു​ന്ന എ.​കെ.​പ്ര​സാ​ദി​നു പി. ​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ ഉ​പ​ഹാ​രം ന​ൽ​കി. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ വി.​എം. സു​ബൈ​ദ സ​പ്ലി​മെ​ന്‍റ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക കെ.​ജെ. ജ​യ​ന്തി റ​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. മ​ഞ്ചേ​രി ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ടി.​എം നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ വി.​സി.​മോ​ഹ​ന​ൻ, മ​ഞ്ചേ​രി ഉ​പ​ജി​ല്ലാ എ​ഇ​ഒ എ​സ്. സു​നി​ത, ബി​പി​സി എം.​പി. സു​ധീ​ർ​ബാ​ബു, സ്കൂ​ൾ മാ​നേ​ജ​ർ കെ.​ബി അ​ബ്ദു​ൾ മ​ജീ​ദ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​കെ. അ​ബ്ദു​ല​ത്തീ​ഫ്, എം​ടി​എ പ്ര​സി​ഡ​ന്‍റ് സ​ലീ​ന, പൂ​ർ​വ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി അ​ബ്ദു​ൾ​ജ​ലീ​ൽ, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ പി.​ബി​ന്ദു, പി.​ടി. സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.