പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ മികവുറ്റ ഫുട്ബോൾ സ്റ്റേഡിയത്തിനായി വിവിധ മേഖലകളിലുള്ളവരുടെ ആദ്യ യോഗം കാദറലി ക്ലബിന്റെ നേതൃത്വത്തിൽ ചേർന്നു.
ക്ലബിന്റെ കോണ്‍ഫറൻസ് ഹാളിൽ ചേർന്ന ആദ്യയോഗത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും കായികപ്രേമികളും ജനപ്രതിനിധികളും അടക്കം 20 പേർ പങ്കെടുത്തു. എഡ്യുക്കേഷൻ സിറ്റിയായി മാറിക്കൊണ്ടിരിക്കുന്ന പെരിന്തൽമണ്ണയിൽ നിലവാരമുള്ള സ്റ്റേഡിയത്തിനായി നഗരത്തിന് സമീപം ഭൂമി കണ്ടെത്തുകയും എല്ലാ മേഖലയിലുമുള്ളവരെ പങ്കാളിത്തം ഉറപ്പാക്കാനും തീരുമാനിച്ചു.
സ്റ്റേഡിയം യാഥാർഥ്യമാക്കണമെന്നു യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഏതാനും ആഴ്ചകൾക്കു മുന്‍പ് കാദറലി ക്ലബ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനെത്തിയ കായിക മന്ത്രി വി. അബ്ദുറഹ്മാൻ സ്റ്റേഡിയം നിർമാണവുമായി ബന്ധപ്പെട്ടു സർക്കാരിന്റെ സഹകരണം ഉറപ്പാക്കുമെന്നു അറിയിച്ചിരുന്നു.
നജീബ് കാന്തപുരം എംഎൽഎ (ചെയർമാൻ), നഗരസഭാ ചെയർമാൻ പി.ഷാജി (വൈസ് ചെയർമാൻ), പച്ചീരി ഫാറൂഖ് (കണ്‍വീനർ) എന്നിവരടങ്ങുന്ന പ്രമോട്ടിംഗ് കമ്മിറ്റി യോഗത്തിൽ രൂപീകരിച്ചു.
ബൈലോ, പ്രൊജക്ട്് എന്നിവ തയാറാക്കുന്നതിനു ജില്ലാ പോലീസ് മുൻ മേധാവി യു. അബ്ദുൾകരീം, വെള്ളാട്ട്മോഹനൻ (കോസ്മോ), യൂസ്ഫ് രാമപുരം, (കാദറലി) സി.എച്ച് റിയാസ് (പ്രീമിയർ) എന്നിവരെ സബ് കമ്മിറ്റി ഭാരവാഹികളായി തെരഞ്ഞെടുത്തു.
പ്രമോട്ടിംഗ് കമ്മിറ്റി അംഗങ്ങളായി മണ്ഡലത്തിലെ ആറുപഞ്ചായത്ത് പ്രസിഡന്റുമാർ, കീഴാറ്റൂർ, അങ്ങാടിപ്പുറം, പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മുൻ മന്ത്രി നാലകത്ത് സൂപ്പി, മുൻ എംഎൽഎ വി.ശശികുമാർ മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ, വി.രമേശൻ (ഭക്ഷ്യവിതരണകമ്മിഷൻ അംഗം),എ.രാധാകൃഷ്ണൻ (പ്രസ് ഫോറം പ്രസിഡന്റ്),വ്യാപാരി പ്രതിനിധികൾ, ക്ലബ് പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരടങ്ങിയ 31 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. യോഗം നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ പി. ഷാജി അധ്യക്ഷത വഹിച്ചു.
നാലകത്ത് സൂപ്പി മുഖ്യപ്രഭാഷണം നടത്തി. ഏലംകുളം പഞ്ചായത്ത് പ്രസിഡന്റ് സി.സുകുമാരൻ, അഫ്സൽ(ആലിപ്പറന്പ്), സി.എം മുസ്തഫ ( വെട്ടത്തൂർ), രാജേഷ് (സിപിഎം ഏരിയാ സെക്രട്ടറി), എ.കെ നാസർ (ലീഗ് മണ്ഡലം പ്രസിഡന്റ്്്), സി.മുഹമ്മദലി, മണ്ണിൽ ഹസ്സൻ (കാദറലി) കെ പി എം സക്കീർ, ഡോക്ടർ നാസർ (ഐ എം എ പ്രസിഡണ്ട്), ചമയം ബാപ്പു (വ്യാപാരി വ്യവസായി പ്രസിഡന്റ്്), സുബ്രഹ്മണ്യൻ (വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ്),രാജേഷ് (സിപിഎം ഏരിയാ സെക്രട്ടറിി), രതീഷ് അങ്ങാടിപ്പുറം (ബിജെപി), പച്ചീരി ഫാറൂഖ്, മണ്ണിൽ ഹസൻ എന്നിവർ പ്രസംഗിച്ചു.