നോ​ക്കു​കൂ​ലി: മ​ർ​ദ​ന കേ​സി​ൽ ന​ട​പ​ടി വേ​ണമെന്ന് ‘സി​മാ​ക്ക്’
Tuesday, May 17, 2022 12:41 AM IST
നി​ല​ന്പൂ​ർ: നോ​ക്കു​കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടു ക​യ​റ്റി​റ​ക്ക് തൊ​ഴി​ലാ​ളി​ക​ൾ ഇ​ന്‍റർ​ലോ​ക്ക് സ്ഥാ​പ​ന ഉ​ട​മ​യെ മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്നു സി​മ​ന്‍റ് ബ്രി​ക്ക് ആ​ൻ​ഡ് ഇ​ന്‍​റ​ർ​ലോ​ക്ക് മാ​നു​ഫാ​ക്ടേ​ഴ്സ് ഓ​ഫ് കേ​ര​ള (സി​മാ​ക്ക്) ജി​ല്ലാ ക​മ്മി​റ്റി നി​ല​ന്പൂ​രി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. മു​പ്പി​നി എ​ൽ​റോ​യ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ എ​ട​ക്ക​ര ന​രി​വാ​ല​മു​ണ്ട സ്വ​ദേ​ശി മോ​ളു​കാ​ലാ​യി​ൽ വ​ർ​ഗീ​സ് എ​ന്ന ബാ​ബു(49)​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. എ​ട​ക്ക​ര ബാ​ർ​ബ​ർ മു​ക്കി​ൽ ശ​നി​യാ​ഴ്ച്ച​യാ​യി​രു​ന്നു സം​ഭ​വം.
എ​ട​ക്ക​ര പാ​ർ​ളി​യി​ൽ ദീ​പു​വി​ന്‍റെ വീ​ട്ടി​ൽ ഇ​ന്‍​റ​ർ​ലോ​ക്കു പ​തി​ക്കു​ന്ന​തി​നി​ടെ ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ സം​ഘ​ടി​ച്ചെ​ത്തി മ​ർ​ദി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. സം​ഘ​ർ​ഷാ​വ​സ്ഥ​യി​ലേ​ക്കു നീ​ങ്ങി​യ​പ്പോ​ൾ എ​ട​ക്ക​ര പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. 2014 ലെ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​രം സ്വ​കാ​ര്യ സ്ഥ​ല​ത്ത് ഉ​ട​മ നി​ർ​ദേ​ശി​ക്കു​ന്ന​വ​ർ​ക്കു ച​ര​ക്കി​റ​ക്കാ​മെ​ന്ന നി​യ​മം ഉ​ള്ള​തി​നാ​ൽ പോ​ലീ​സ് ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​ക​ളെ തി​രി​ച്ച​യ​ച്ചു. എ​ന്നാ​ൽ പോ​ലീ​സ് സ്ഥ​ല​ത്തു നി​ന്നു പോ​യ​തി​നു ശേ​ഷം കൂ​ടു​ത​ൽ പേ​ർ സ്ഥ​ല​ത്തെ​ത്തു​ക​യും സം​സാ​രി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്ന ത​ന്നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും വ​ർ​ഗീ​സ് പ​റ​യു​ന്നു. പി​റ​കി​ൽ നി​ന്നു​ള്ള ച​വി​ട്ടേ​റ്റു നി​ല​ത്തു വീ​ണു. കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന മൊ​ബൈ​ൽ ഫോ​ണി​നും കേ​ടു​പ​റ്റി. വി​വ​ര​മ​റി​ഞ്ഞു വീ​ണ്ടും പോ​ലീ​സെ​ത്തി​യ​പ്പോ​ഴേ​ക്കും സം​ഘം സ്ഥ​ലം വി​ട്ടി​രു​ന്ന​താ​യും ഇ​വ​ർ പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ വ​ർ​ഗീ​സി​നെ എ​ട​ക്ക​ര​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ​ർ​ഗീ​സി​ന്‍റെ പ​രാ​തി​യി​ൽ എ​ട​ക്ക​ര പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. സം​ഭ​വ​ത്തി​ൽ സി​മ​ന്‍​റ് ബ്രി​ക്ക് ആ​ൻ​ഡ് ഇ​ന്‍​റ​ർ​ലോ​ക്ക് മാ​നു​ഫാ​ക്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള പ്ര​തി​ഷേ​ധി​ച്ചു. നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി അ​സോ​സി​യേ​ഷ​ൻ മു​ന്നോ​ട്ടു പോ​കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ജി​ല്ലാ പ്ര​സി​ഡ​ന്‍​റ് അ​ഡ്വ. ഫ​സ​ൽ​ഹ​ഖ് പ​റ​ന്പാ​ട​ൻ, നി​ല​ന്പൂ​ർ ഏ​രി​യാ പ്ര​സി​ഡ​ന്‍റ് ജോ​സ് എ​യ്ഞ്ച​ൽ, വൈ​സ് പ്ര​സി​ഡന്‍റ് സാ​നു വാ​ൾ​സ്, സെ​ക്ര​ട്ട​റി പി.​വി പ്ര​സാ​ദ്, ട്ര​ഷ​റ​ർ നി​ഷാ​ന്ത് സ്റ്റാ​ർ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.