മു​ൻ കൗ​ണ്‍​സി​ല​ർ​ക്കെ​തി​രേ ക​ടു​ത്ത ശി​ക്ഷാന​ട​പ​ടി വേ​ണ​മെ​ന്ന് കൗ​ണ്‍​സി​ൽ യോ​ഗം
Tuesday, May 17, 2022 12:40 AM IST
മ​ല​പ്പു​റം: പീ​ഡന കേസിൽ മ​ല​പ്പു​റം ന​ഗ​ര​സ​ഭാ മു​ൻ കൗ​ണ്‍​സി​ല​റും സി​പി​എം നേ​താ​വു​മാ​യി​രു​ന്ന കെ.​വി. ശ​ശി​കു​മാ​റി​നെ​തി​രെ ക​ടു​ത്ത ശി​ക്ഷാ ന​ട​പ​ടി​ക​ൾ എ​ടു​ക്ക​ണ​മെ​ന്ന് മ​ല​പ്പു​റം ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. അ​ധ്യാ​പ​ക​നെ​തി​രെ പോ​ക്സോ പ്ര​കാ​ര​മു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തോ​ടൊ​പ്പം അ​ധ്യാ​പ​ക​ൻ റി​ട്ട​യ​ർ ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ മു​ഴു​വ​ൻ റി​ട്ട​യ​ർ​മെ​ന്‍റ് ആ​നു​കൂ​ല്യ​ങ്ങ​ളും ത​ട​ഞ്ഞു​വ​യ്ക്ക​ണ​മെ​ന്നും കൗ​ണ്‍​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. മു​ഖ്യ​മ​ന്ത്രി, വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ, വ​നി​താ ക​മ്മീ​ഷ​ൻ, ഡി​പി​ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കും സ്കൂ​ൾ മാ​നേ​ജ്മെ​ന്‍​റി​നും രേ​ഖാ​മൂ​ലം ക​ത്ത് ന​ൽ​കാ​നും തീ​രു​മാ​നി​ച്ചു. പീ​ഡ​ന പ്ര​തി​ക്ക് ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നു വാ​ദി​ച്ച​പ്പോ​ഴും ന്യാ​യീ​ക​ര​ണ​വു​മാ​യി പ്ര​തി​പ​ക്ഷം കൗ​ണ്‍​സി​ലി​ൽ സം​സാ​രി​ച്ച​ത് നീ​ണ്ട വാ​ഗ്വാ​ദ​ങ്ങ​ൾ​ക്കി​ട​യാ​ക്കി. ചെ​യ​ർ​മാ​ൻ മു​ജീ​ബ് കാ​ടേ​രി അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു.

വൈ​സ് ചെ​യ​ർ​മാ​ൻ ഫൗ​സി​യ കു​ഞ്ഞി​പ്പു, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ പി.​കെ സ​ക്കീ​ർ ഹു​സൈ​ൻ, സി​ദീ​ഖ്് നൂ​റേ​ങ്ങ​ൽ, മ​റി​യു​മ്മ ശ​രീ​ഫ്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ മ​ഹ​മൂ​ദ് കോ​തേ​ങ്ങ​ൽ, ശി​ഹാ​ബ് മൊ​ട​യ​ങ്ങാ​ടാ​ൻ, എ.​പി ശി​ഹാ​ബ്, സി.​കെ സ​ഹീ​ർ, സി.​പി സു​ഹൈ​ൽ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ സം​സാ​രി​ച്ചു