പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ വാ​ർ​ഡ് സ​ഭ ചേ​രും
Tuesday, May 17, 2022 12:40 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ​തി​നാ​ലാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യു​ടെ​യും 2022-23 വാ​ർ​ഷി​ക പ​ദ്ധ​തി​യു​ടെ​യും ഭാ​ഗ​മാ​യി വി​പു​ല​മാ​യി വാ​ർ​ഡു​സ​ഭ​ക​ൾ വി​ളി​ച്ചു ചേ​ർ​ക്കാ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു. 25 മു​ത​ൽ 29 വ​രെ 34 വാ​ർ​ഡു​സ​ഭ​ക​ൾ വി​ളി​ച്ചു ചേ​ർ​ത്തു പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്ത് ജൂ​ണ്‍ പ​ത്തി​ന​കം വി​ക​സ​ന സെ​മി​നാ​ർ ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. പാ​താ​ക്ക​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഷെ​ൽ​കോ-​ചാ​ർ​ക്കോ​ൾ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​നെ​തി​രെ​യു​ള്ള പ​രാ​തി​യി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി ക​ന്പ​നി നി​ർ​ത്തി​വ​ക്കാ​നും പൊ​ല്യൂ​ഷ​ൻ ക​ണ്‍​ട്രോ​ൾ ബോ​ർ​ഡ് ന​ൽ​കി​യ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്നു പ​രി​ശോ​ധി​ക്കാ​നും കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ചു. ചി​ര​ട്ട​ക്ക​രി നി​ർ​മി​ക്കു​ന്ന യൂ​ണി​റ്റാ​യ ഷെ​ൽ​കോ ചാ​ർ​ക്കോ​ൾ​സ് എ​ന്ന സ്ഥാ​പ​നം ജ​ന​ങ്ങ​ൾ​ക്കു പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്നു​വെ​ന്ന പ​രാ​തി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും പ​രാ​തി​യി​ൽ ക​ഴ​ന്പു​ണ്ടെ​ന്നാ​ണ് ന​ഗ​ര​സ​ഭാ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും പൊ​ല്യൂ​ഷ​ൻ ക​ണ്‍​ട്രോ​ൾ ബോ​ർ​ഡും റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്.
ഇ​തേ​ത്തു​ട​ർ​ന്നാ​ണ് കൗ​ണ്‍​സി​ലി​ന്‍റെ തീ​രു​മാ​നം. 18 മു​ത​ൽ വീ​ടു​ക​ളി​ൽ നി​ന്നു മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​തി​നു ഹ​രി​ത ക​ർ​മ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ദ്ധ​തി ത​യാ​റാ​യി. ഓ​രോ ദി​വ​സ​വും ര​ണ്ടു​വീ​തം വാ​ർ​ഡു​ക​ൾ തെ​ര​ഞ്ഞെ​ടു​ത്തു മു​ഴു​വ​ൻ വീ​ടു​ക​ളെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും മാ​ലി​ന്യ സം​സ്ക്ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കാ​നും തീ​രു​മാ​നി​ച്ചു. വാ​ർ​ഡു​ക​ളി​ൽ കൗ​ണ്‍​സി​ല​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​നും തീ​രു​മാ​ന​മാ​യി.