ത​ര​ക​ൻ ഹൈ​സ്കൂ​ളി​ൽ സ്നേ​ഹ​സം​ഗ​മം
Tuesday, May 17, 2022 12:40 AM IST
അ​ങ്ങാ​ടി​പ്പു​റം: അ​ങ്ങാ​ടി​പ്പു​റം ത​ര​ക​ൻ ഹൈ​സ്കൂ​ൾ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷി​ച്ച 1981-82 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ലെ എ​സ്എ​സ്എ​ൽ​സി ബാ​ച്ച് 40 വ​ർ​ഷ​ത്തി​നു ശേ​ഷം സം​ഗ​മി​ച്ചു. സ്നേ​ഹ​സം​ഗ​മ​ത്തി​ൽ ചെ​യ​ർ​മാ​ൻ വി.​കെ. ശ്രീ​നി​വാ​സ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
അ​ധ്യാ​പ​ക​ർ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ വി.​കെ. വേ​ണു​ഗോ​പാ​ൽ, അ​ധ്യാ​പ​ക​രാ​യ പി.​പി. ത്രേ​സ്യ​കു​ട്ടി, എ. ​സു​ഭ​ദ്ര, എ.​എ​ൻ. ഇ​ന്ദി​ര, തു​ത്തു​മ്മ, ന​ഫീ​സ, പി.​എം ച​ന്ദ്രി​ക, സി.​വി. സു​ശീ​ല, പി.​എ. പ​ര​മേ​ശ്വ​ര​ൻ, ച​ന്ദ്ര​ശേ​ഖ​ര​ൻ, റ​ഹ്മ​ത്തു​ള്ള, എം. ​ശാ​ന്ത, പി.​സി രാ​ധ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
അ​ധ്യാ​പ​ക​രെ പൊ​ന്ന​ട​യ​ണി​യി​ച്ചു ഉ​പ​ഹാ​രം ന​ൽ​കി. സി.​വി. സു​രേ​ഷ്ബാ​ബു (പ്ര​സി​ഡ​ന്‍റ്), വി.​കെ. അ​ബ്ബാ​സ്, പി.​സി. ന​ന്ദി​നി (വൈ​സ് പ്ര​സി​ഡ​ന്‍റ്), പി. ​ച​ന്ദ്രി​ക (സെ​ക്ര​ട്ട​റി), വി.​കെ. വി​ജ​യ​രാ​ഘ​വ​ൻ, സു​വ​ർ​ണ (ജോ​യി​ന്‍​റ് സെ​ക്ര​ട്ട​റി), എ.​എം സ​തീ​ഷ് (ട്ര​ഷ​റ​ർ), വി.​കെ. ശ്രീ​നി​വാ​സ​ൻ (ചീ​ഫ് ക​ണ്‍​വീ​ന​ർ), എ. ​അ​യ്യ​പ്പ​ൻ​കു​ട്ടി, സി.​വി കൃ​ഷ്ണ​കു​മാ​രി (ക​ണ്‍​വീ​ന​ർ​മാ​ർ) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
അ​ന​ധ്യാ​പ​ക​ൻ ബാ​ല​ൻ, ട്ര​ഷ​റ​ർ എ.​എം സ​തീ​ഷ്, ക​ണ്‍​വീ​ന​ർ സി.​വി സു​രേ​ഷ്ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 75 പേ​ർ പ​ങ്കെ​ടു​ത്തു.