എടക്കര: ഉപ്പട ആനകല്ല് സെന്റ് ആന്റണീസ് തീർഥാടന കേന്ദ്രത്തിൽ മൂന്നു ദിവസമായി നടന്നുവന്ന ക്രിസ്റ്റീൻ ധ്യാനത്തിന് ‘കാസോറോ’ സമാപിച്ചു. ബ്രദർ ജോഷി ജോസഫ് കറുറ്റിയുടെ നേതൃത്വത്തിലുള്ള സസ്നേഹം സംഘമാണ് ധ്യാനം നയിച്ചത്. ഫാ. ഷാജി പ്ലാച്ചിറ, ഫാ. അബ്രഹാം ആശാരിപ്പറന്പിൽ, ഫാ. ജിന്റോ തട്ടുപറന്പിൽ എന്നിവർ വിശുദ്ധബലിക്ക് നേതൃത്വം നൽകി. റെക്ടർ ഫാ. വിൽസണ് കൊച്ചുപ്ലാക്കൽ, കോ-ഓർഡിനേറ്റർ എം.ഐ ഏലിയാസ്, ട്രസ്റ്റി തങ്കച്ചൻ പാറക്കൽ പുത്തൻവീട് എന്നിവരും തീർഥാടന കേന്ദ്രത്തിലെ ശുശ്രൂഷകരും നേതൃത്വം നൽകി.
ബൈത്തുറഹ്മ ശിലാസ്ഥാപനം
എടക്കര: ശിഹാബ് തങ്ങൾ റിലീഫ് സെല്ലും പോത്തുകൽ പൂളപ്പാടം മുസ്ലിം ലീഗ് കമ്മിറ്റിയും സംയുക്തമായി നിർമിച്ചു നൽകുന്ന ബൈത്തുറഹ്മയുടെ തറക്കല്ലിടൽ കർമം പി.വി അബ്ദുൾ വഹാബ് എംപി നിർവഹിച്ചു. ഭാരവാഹികളായ കെ. ഉസ്മാൻ, ജാഫർ സാദിഖ്, ഇ. കുഞ്ഞിപ്പ, പോക്കർ, ഉബൈദ്, കെ.ടി അബ്ദുൾസലാം, നാസർ, റഷീദ്, സുലൈമാൻ ഹാജി, സലൂബ് ജലീൽ, സലാഹുദീൻ, കബീർ, ഇസ്മായിൽ, സുബൈർ വട്ടോളി, റഷീദ് വരിക്കോടൻ, ജബ്ബാർ ഹാജി എന്നിവർ പങ്കെടുത്തു.