സ​ർ​ക്കാ​രി​ന്‍റെ നാ​ളി​കേ​ര സം​ഭ​ര​ണം ക​ട​ലാ​സി​ലു​റ​ങ്ങു​ന്നു
Monday, May 16, 2022 12:09 AM IST
ക​രു​വാ​ര​കു​ണ്ട്: സ​ർ​ക്കാ​രി​ന്‍റെ നാ​ളി​കേ​ര സം​ഭ​ര​ണ​പ​ദ്ധ​തി ക​ട​ലാ​സി​ലു​റങ്ങു​ന്ന​താ​യി പ​രാ​തി. നാ​ളി​കേ​ര​ത്തി​ന്‍റെ വി​ല​ത്ത​ക​ർ​ച്ച പ​രി​ഹ​രി​ക്കാ​ൻ കി​ലോ​യ്ക്ക് 32 രൂ​പ താ​ങ്ങു​വി​ല ന​ൽ​കി ക​ർ​ഷ​ക​രി​ൽ നി​ന്നു പ​ച്ച​ത്തേ​ങ്ങ സം​ഭ​രി​ക്കു​മെ​ന്നാ​യി​രു​ന്നു കൃ​ഷി വ​കു​പ്പി​ന്‍റെ പ്ര​ഖ്യാ​പ​നം. എ​ന്നാ​ൽ നാ​ളി​കേ​ര ക​ർ​ഷ​ക​ർ​ക്ക് പ്ര​തീ​ക്ഷ ന​ൽ​കി ന​ട​ത്തി​യ പ്ര​ഖ്യാ​പ​നം അ​ഞ്ചു​മാ​സം ക​ഴി​ഞ്ഞി​ട്ടും ക​ട​ലാ​സി​ലു​റ​ങ്ങു​ന്നു. നേ​ര​ത്തേ ഒ​രു കി​ലോ പൊ​തി​ച്ച നാ​ളി​കേ​ര​ത്തി​ന് 40 രൂ​പ വ​രെ വി​ല​യു​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്ത് ഇ​ന്നു 26 രൂ​പ​യി​ലേ​ക്കു കൂ​പ്പു​കു​ത്തി​യ​താ​യും ക​ർ​ഷ​ക​ർ പ​റ​യു​ന്നു. കു​റ​ഞ്ഞ വി​ല​ക്ക് നാ​ളി​കേ​രം വാ​ങ്ങാ​നും വ്യാ​പാ​രി​ക​ൾ ത​യാ​റാ​കു​ന്നി​ല്ല.

കാ​ല​വ​ർ​ഷം നേ​ര​ത്തെ എ​ത്തി​യ​തും നാ​ളി​കേ​ര മേ​ഖ​ല​യ്ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് സൃ​ഷ്ടി​ച്ച​ത്. സ​ർ​ക്കാ​ർ താ​ങ്ങു​വി​ല​യി​ട്ട് നാ​ളി​കേ​രം സം​ഭ​രി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം നാ​ളി​കേ​ര ക​ർ​ഷ​ക കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ശ്വാ​സം സൃ​ഷ്ടി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ നാ​ളി​കേ​രം വാ​ങ്ങാ​ൻ വ്യാ​പാ​രി​ക​ൾ ത​യാ​റാ​കാ​ത്ത​തി​നെ തു​ട​ർ​ന്നു തെ​ങ്ങി​ൻ തോ​പ്പു​ക​ളി​ൽ കി​ട​ന്നു നാ​ളി​കേ​രം മു​ള​ച്ചു ന​ശി​ക്കു​ന്ന​താ​യും ക​ർ​ഷ​ക​ർ പ​റ​യു​ന്നു. നാ​ളി​കേ​ര മേ​ഖ​ല​യി​ൽ അ​നു​ദി​നം വ​ർ​ധി​ച്ചു വ​രു​ന്ന കൂ​ലി വ​ർ​ധ​ന​വും തൊ​ഴി​ലാ​ളി ക്ഷാ​മ​വു​മെ​ല്ലാം പ്ര​ശ്നം സൃ​ഷി​ക്കു​ന്നു​ണ്ട്. ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു നി​ല​വാ​രം കു​റ​ഞ്ഞ നാ​ളി​കേ​രം വി​പ​ണി കൈ​യ​ട​ക്കി​യ​ത് നാ​ളി​കേ​ര ക​ർ​ഷ​ക​രെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​ട്ടു​ണ്ട്.