മാ​തൃ​കാ ആ​ദി​വാ​സി ഗ്രാ​മ​ത്തി​ൽ വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു
Saturday, January 29, 2022 12:30 AM IST
നി​ല​ന്പൂ​ർ: ക​ണ്ണം​കു​ണ്ട് ആ​ദി​വാ​സി മാ​തൃ​കാ ഗ്രാ​മ​ത്തി​ൽ വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. ഏ​പ്രി​ലോ​ടെ 25 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾക്കു വീ​ട് എ​ന്ന സ്വ​പ്നം യ​ഥാ​ർ​ഥ്യ​മാ​കും. 2018 പ്ര​ള​യ​ത്തി​ൽ വീ​ടു​ക​ൾ ന​ഷ്ട​മാ​യ ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ 34 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ക​ണ്ണം​കു​ണ്ടി​ലെ 25 ഏ​ക്ക​ർ വ​രു​ന്ന സ്ഥ​ല​ത്ത് 34 വീ​ടു​ക​ൾ പ​ണി​യു​ന്ന​ത്. ജി​ല്ലാ നി​ർ​മി​തി കേ​ന്ദ്ര​ത്തി​ന്‍റെ അ​നാ​സ്ഥ​മൂ​ലം മൂ​ന്ന​ര വ​ർ​ഷ​ത്തി​നി​ട​യി​ൽ ഒ​ന്പ​തു വീ​ടു​ക​ൾ മാ​ത്ര​മാ​ണ് നി​ർ​മി​ച്ച​ത്.

ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ ആ​ഗ്ര​ഹ​പ്ര​കാ​രം അ​വ​ർ ന​ൽ​കി​യ പ്ലാ​ൻ പ്ര​കാ​രം പോ​ത്തു​ക​ല്ലി​ലെ ഏ​ജ​ൻ​സി​യാ​ണ് ഇ​പ്പോ​ൾ വീ​ടു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. വീ​ടു​ക​ളു​ടെ നി​ർ​മാ​ണം മി​ക​ച്ച രീ​തി​യി​ൽ മു​ന്നോ​ട്ടു പോ​കു​ന്നു​ണ്ടെ​ന്നു കോ​ള​നി​യി​ലെ ബി​ന്ദു പ​റ​ഞ്ഞു.

പ​ത്തു വീ​ടു​ക​ളു​ടെ ത​റ​യു​ടെ ബെ​ൽ​റ്റ് വാ​ർ​പ്പ് ക​ഴി​ഞ്ഞു. മു​ഴു​വ​ൻ വീ​ടു​ക​ളു​ടെ​യും ത​റ​പ്പ​ണി പൂ​ർ​ത്തി​യാ​യി വ​രു​ന്നു. പ്ര​ള​യ​ത്തി​ൽ വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ നാ​ലു​വ​ർ​ഷം പൂ​ർ​ത്തി​യാ​കും മു​ന്പ് പു​തി​യ വീ​ടു​ക​ളി​ലേ​ക്കു മാ​റും.

വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പു​രോ​ഗി​ക്കു​ന്ന​തി​നൊ​പ്പം കു​ഴി​ച്ച നാ​ലു കി​ണ​റു​ക​ളി​ലും വെ​ള്ളം ക​ണ്ട സ​ന്തോ​ഷ​ത്തി​ലു​മാ​ണ് ആ​ദി​വാ​സി​ക​ളും നി​ർ​മാ​ണ ഏ​ജ​ൻ​സി​യും.