സി​റ്റിം​ഗ് സീ​റ്റു​ക​ളി​ലെ പ​രാ​ജ​യം: അ​ച്ച​ട​ക്കന​ട​പ​ടി തു​ട​ങ്ങി
Saturday, January 29, 2022 12:30 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ലെ സി​പി​എം സി​റ്റിം​ഗ്് ഡി​വി​ഷ​നു​ക​ളി​ലെ പ​രാ​ജ​യം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യ പാ​ർ​ട്ടി സം​വി​ധാ​നം അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. ര​ണ്ടു പേ​രെ ആ​റു മാ​സ​ത്തേ​ക്ക് പാ​ർ​ട്ടി​യി​ൽ നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്തു. കോ​വി​ല​ക​ത്തു​മു​റി ഡി​വി​ഷ​നി​ലെ ടി.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, തെ​ക്കും​പാ​ടം ഡി​വി​ഷ​നി​ലെ പ​രു​ത്തി​ക്കു​ന്ന​ൻ അ​ഷ്റ​ഫ് എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ബാ​ക്കി പ​ത്തു പേ​ർ​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി പ​ര​സ്യ ശാ​സ​ന​യി​ൽ ഒ​തു​ക്കാ​നും തീ​രു​മാ​നി​ച്ചു.
സി​പി​എം ശ​ക്തി​കേ​ന്ദ്ര​മാ​യ കോ​വി​ല​ക​ത്തു​മു​റി​യി​ൽ ബി​ജെ​പി. സ്ഥാ​നാ​ർ​ഥി വി​ജ​യ​നാ​രാ​യ​ണ​ന്‍റെ വി​ജ​യം സി​പി​എ​മ്മി​ൽ നി​ന്നു​മു​ണ്ടാ​യ വ​ലി​യ വോ​ട്ട് ചോ​ർ​ച്ച​യു​ടെ ഫ​ല​മാ​യി​രു​ന്നു. ഇ​തു സി​പി​എ​മ്മി​നു വ​ലി​യ നാ​ണ​ക്കേ​ടാ​ണ് സ​മ്മാ​നി​ച്ച​ത്. എ​ല്ലാ​വ​ർ​ക്കു​മെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​യാ​ൽ അ​വ​ർ സി​പി​ഐ​യി​ലേ​ക്കു പോ​കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് ന​ട​പ​ടി വി​ഭാ​ഗീ​യ​ത​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​വ​രി​ലേ​ക്കു മാ​ത്രം ഒ​തു​ക്കി​യ​തെ​ന്നാ​ണ് സൂ​ച​ന.