ഗ്രാ​മ​ത്തി​ലേ​ക്കു​ള്ള റോ​ഡ് നി​ർ​മാ​ണം ഏ​റ്റെ​ടു​ത്തു ആ​ദി​വാ​സി​ക​ൾ
Saturday, January 29, 2022 12:30 AM IST
നി​ല​ന്പൂ​ർ: ആ​ദി​വാ​സി മാ​തൃ​കാ ഗ്രാ​മ​ത്തി​ലെ റോ​ഡ് നി​ർ​മാ​ണ​വും ആ​ദി​വാ​സി കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ. 2018 ലെ ​പ്ര​ള​യ​ത്തി​ൽ വീ​ടു​ക​ൾ ന​ഷ്ട​മാ​യ 34 കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ണം​കു​ണ്ടി​ൽ ആ​ദി​വാ​സി മാ​ത്യ​കാ​വി​ല്ലേ​ജി​നു രൂ​പം ന​ൽ​കി​യി​ട്ടു​ള്ള​ത്.

10 ഹെ​ക്ട​ർ സ്ഥ​ല​മാ​ണ് മാ​തൃ​ക വി​ല്ലേ​ജി​നു മാ​റ്റി​വ​ച്ചി​ട്ടു​ള്ള​ത്. ഇ​വി​ടെ 34 കു​ടും​ബ​ങ്ങ​ളാ​ണു​ള്ള​ത്. 50 സെ​ന്‍റ് വീ​തം 17 ഏ​ക്ക​ർ ഇ​വ​ർ​ക്ക് വീ​ട് വ​യ്ക്കാ​നും കൃ​ഷി​ക്കു​മാ​ണ്. ബാ​ക്കി എ​ട്ടു ഏ​ക്ക​റി​ലാ​ണ് റോ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റു അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക. 34 ക​ടും​ബ​ങ്ങ​ൾ​ക്കു ഉ​പ​യോ​ഗ​പ്പെ​ടു​ന്ന റോ​ഡാ​ണ് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ആ​ദി​വാ​സി​ക​ൾ നി​ർ​മി​ക്കു​ന്ന​ത്.

തേ​ക്ക് പ്ലാ​ന്‍റേഷ​ൻ നി​ന്നി​രു​ന്ന സ്ഥ​ല​മാ​ണ് തേ​ക്ക് മു​റി​ച്ച് നീ​ക്കി വ​നം​വ​കു​പ്പ് റ​വ​ന്യൂ വ​കു​പ്പി​നു ന​ൽ​കി​യ​ത്. റോ​ഡ് നി​ർ​മാ​ണ​ത്തി​നി​ട​യി​ൽ വ​ലി​യ തേ​ക്കി​ൻ​കു​റ്റി​ക​ൾ പി​ഴു​തെ​ടു​ത്താ​ണ് റോ​ഡ് നി​ർ​മി​ച്ച​തെ​ന്നു കോ​ള​നി​യി​ലെ രാ​ജ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.
മ​നോ​ഹ​ര​മാ​യ മ​ണ്ണ് റോ​ഡാ​ണ് ഇ​വ​ർ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​ത്.