പ​ട്ടു​ക്കു​ത്ത് നി​വാ​സി​ക​ളു​ടെ സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​വു​ന്നു
Saturday, January 29, 2022 12:30 AM IST
പു​ലാ​മ​ന്തോ​ൾ: ഏ​ലം​കു​ളം പ​ഞ്ചാ​യ​ത്തി​ലെ പ​ട്ടു​ക്കു​ത്ത് നി​വാ​സി​ക​ളു​ടെ ഏ​റെ​ക്കാ​ല​ത്തെ കാ​ത്തി​രി​പ്പി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലൂ​ടെ വി​രാ​മ​മാ​കു​ന്നു. ഈ ​പ്ര​ദേ​ശ​ത്തു​കാ​ർ​ക്ക് ഇ​നി വേ​ഗ​ത്തി​ൽ ക​ട്ടു​പ്പാ​റ​യി​ലേ​ക്കും പു​ലാ​മ​ന്തോ​ളി​ലേ​ക്കും യാ​ത്ര ചെ​യ്യാം.

പ​ട്ടു​ക്കു​ത്ത് പ്ര​ദേ​ശ​ത്തെ ആ​ളു​ക​ൾ​ക്ക് നി​ല​വി​ൽ ഒ​രു കി​ലോ​മീ​റ്റ​റി​ൽ താ​ഴെ ദൂ​ര​മു​ള്ള ക​ട്ടു​പ്പാ​റ​യി​ലേ​ക്ക് എ​ത്തി​ച്ചേ​ര​ണ​മെ​ങ്കി​ൽ ഏ​ലം​കു​ളം ചെ​റു​ക​ര ഭാ​ഗ​ത്തു കൂ​ടി കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്. എ​ന്നാ​ൽ പ​ട്ടു​ക്കു​ത്ത് ഭാ​ഗ​ത്ത് ഒ​രു പാ​ലം നി​ർ​മി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​ര കി​ലോ​മീ​റ്റ​ർ ദൂ​രം മാ​ത്രം സ​ഞ്ച​രി​ച്ചാ​ൽ ക​ട്ടു​പ്പാ​റ​യി​ലെ​ത്താ​മാ​യി​രു​ന്നു.

ഈ ​വി​ഷ​യം പ്ര​ദേ​ശ​വാ​സി​ക​ൾ പെ​രി​ന്ത​ൽ​മ​ണ്ണ എം​എ​ൽ​എ​യാ​യി​രു​ന്ന മ​ഞ്ഞ​ളാം​കു​ഴി അ​ലിയുടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രി​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​മ​ഫ​ല​മാ​യി പു​ലാ​മ​ന്തോ​ൾ ഏ​ലം​കു​ളം പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ച്ച് പ​ട്ടു​ക്കു​ത്ത് ഭാ​ഗ​ത്ത് ഒ​രു പാ​ലം നി​ർ​മി​ക്കു​ക​യും ചെ​യ്തു.തു​ട​ർ​ന്ന് പാ​ല​ത്തി​ലേ​ക്ക് പു​ലാ​മ​ന്തോ​ൾ ഭാ​ഗ​ത്ത് നി​ന്ന് അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​രു​ന്നു​വെ​ങ്കി​ലും ഏ​ലം​കു​ളം ഭാ​ഗ​ത്ത് റോ​ഡ് നി​ർ​മാ​ണം ന​ട​ക്കാ​ത്ത​ത് വ​ലി​യ പ്ര​യാ​സ​മാ​വു​ക​യും പാ​ല​ത്തി​ന്‍റെ ഉ​പ​യോ​ഗം സാ​ധ്യ​മാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഈ ​വി​ഷ​യം മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഏ​ലം​കു​ളം ഡി​വി​ഷ​ൻ മെ​ന്പ​ർ കെ.​ടി.​അ​ശ്റ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ.​റ​ഫീ​ക്ക​യു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രി​ക​യും പ്ര​സി​ഡ​ന്‍റ് സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും പ്ര​ദേ​ശ​ത്തു​കാ​രു​ടെ ആ​വ​ശ്യ​ത്തി​ന്‍റെ ഗൗ​ര​വം മ​ന​സി​ലാ​ക്കു​ക​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് 95 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തു​ക​യും റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.

നീ​ണ്ട വ​ർ​ഷ​ങ്ങ​ളു​ടെ ത​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​ന് വി​രാ​മം ന​ൽ​കി​യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിനും ഭ​ര​ണസ​മി​തി ന​ന്ദി​യ​ർ​പ്പി​ച്ച് എ​ത്ര​യും വേ​ഗം അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാണം പൂ​ർ​ത്തി​യാ​ക്കി ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്ന് ന​ൽ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.