അ​ൻ​ഷി​ദി​നെ അ​നു​മോ​ദി​ച്ചു
Saturday, January 29, 2022 12:29 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​നു അ​ഭി​മാ​ന​മാ​യി ഡ​ൽ​ഹി എ​യിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നു എം​ബി​ബി​എ​സ് പാ​സാ​യ ഡോ. ​അ​ർ​ഷി​ദി​നെ സം​സ്കാ​ര സാ​ഹി​തി​ക്കു​വേ​ണ്ടി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് അ​നു​മോ​ദി​ച്ചു. സാ​ധാ​ര​ണ കു​ടും​ബ​ത്തി​ൽ ജ​നി​ച്ച് നാ​ടി​നു മാ​തൃ​ക​യാ​യ അ​ർ​ഷ​ദ് ഇ​നി​യും ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്ക​ട്ടെ​യെ​ന്നു ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ആ​ശം​സി​ച്ചു.