ആ​ന​മ​റി​യി​ൽ ലോ​റി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു
Saturday, January 29, 2022 12:29 AM IST
എ​ട​ക്ക​ര: വ​ഴി​ക്ക​ട​വ് ആ​ന​മ​റി​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട ലോ​റി താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞു. റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​ക്കും സ​മീ​പ​ത്തെ വീ​ടി​നു​മി​ട​യി​ലേ​ക്കു മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം.

ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. ക​ർ​ണാ​ട​ക​യി​ലെ ബെ​ല്ലാ​രി​യി​ൽ നി​ന്നു കോ​ട്ട​ക്ക​ലി​ലേ​ക്കു ത​കി​ടു​മാ​യി വ​രി​ക​യാ​യി​രു​ന്നു ലോ​റി. നാ​ടു​കാ​ണി ചു​രം ഇ​റ​ങ്ങി​യെ​ത്തി​യ ലോ​റി ആ​ന​മ​റി എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​നു സ​മീ​പ​മാ​ണ് നി​യ​ന്ത്ര​ണം വി​ട്ട​ത്. മു​പ്പ​ത് അ​ടി​യി​ലേ​റെ താ​ഴ്ച​യി​ലേ​ക്കാ​ണ് ലോ​റി പ​തി​ച്ച​ത്.

പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​ർ അ​നൂ​പ് ജേ​ക്ക​ബ് പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. നീ​ലേ​ങ്ങാ​ട​ൻ അ​ബ്ദു​റ​സാ​ഖി​ന്‍റെ വീ​ടി​ന് ചേ​ർ​ന്നാ​ണ് ലോ​റി മ​റി​ഞ്ഞ​ത്. ഈ ​സ​മ​യം കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ളു​ക​ളാ​ണ് റ​സാ​ഖി​ന്‍റെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.