ഭാ​ര്യ​യെ മ​ർ​ദ്ദി​ച്ച ശേ​ഷം കി​ണ​റ്റി​ൽ ചാ​ടി​യ കു​ടും​ബ​നാ​ഥ​ൻ മ​രി​ച്ചു
Thursday, January 27, 2022 10:20 PM IST
മ​ഞ്ചേ​രി: ഭാ​ര്യ​യെ മ​ർ​ദ്ദിച്ച ശേ​ഷം കി​ണ​റ്റി​ൽ ചാ​ടി​യ കു​ടും​ബ​നാ​ഥ​ൻ മ​രി​ച്ചു. ഇ​രു​ന്പു​ഴി വ​ട​ക്കു​മു​റി അ​ന്പ​ല​ത്തി​ങ്ക​ൽ കാ​ഞ്ഞി​രം​പോ​ക്കി​ൽ മു​ഹ​മ്മ​ദ് (65) ആ​ണ് മ​രി​ച്ച​ത്.​ബു​ധ​നാ​ഴ്ച വൈ​കിട്ട് മൂ​ന്നി​നാ​ണ് സം​ഭ​വം. ച​കി​രി തീ​യി​ട്ട​തു ഭാ​ര്യ ചോ​ദ്യം ചെ​യ്ത​താ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണം.

കി​ണ​റ്റി​ൽ ചാ​ടി​യ മു​ഹ​മ്മ​ദി​നെ മ​ല​പ്പു​റം അ​ഗ്നി​ര​ക്ഷാ​സേ​നയെത്തി മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എത്തിച്ചിരുന്നു. മാ​ന​സി​ക​പ്ര​ശ്ന​ത്തി​നു ചി​കി​ത്സ​യി​ലു​ള്ള മു​ഹ​മ്മ​ദി​ന് ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​വു​മു​ണ്ട്. എ​സ്ഐ ഷാ​ജു​ലാ​ൽ ഇ​ൻ​ക്വ​സ്റ്റ് ചെ​യ്ത മൃ​ത​ദേ​ഹം മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി.​പ​രി​ക്കേ​റ്റ ഭാ​ര്യ ഉ​മ്മു​ക്കു​ൽ​സു​വി​നെ മ​ല​പ്പു​റം സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് പെ​രി​ന്ത​ൽ​മ​ണ്ണ സ​ഹ​ക​ര​ണാ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.​മ​ക്ക​ൾ: ജു​നൈ​ദ്, സു​ൽ​ഫ​ത്ത്, ന​സീ​ബ്, മ​രു​മ​ക്ക​ൾ: ഫൈ​സ​ൽ, സ​മീ​റ, ത​സ്നി.