ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ റോ​ഡ് സാ​മൂ​ഹിക വി​രു​ദ്ധ​ർ ത​ക​ർ​ത്തു
Tuesday, January 25, 2022 11:26 PM IST
ക​രു​വാ​ര​കു​ണ്ട്: ഉ​ദ്ഘാ​ട​നം ചെ​യ്ത റോ​ഡ് പി​റ്റേ​ന്നു സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ പൊ​ളി​ച്ചി​ട്ട​താ​യി പ​രാ​തി. എം​എ​ൽ​എ ഫ​ണ്ട് വി​നി​യോ​ഗി​ച്ച് തു​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ ക​രു​വാ​ൻ കോ​ട്ട​ക്കു​ന്ന്-​പാ​ല​ക്ക​ൽ​വെ​ട്ട റോ​ഡാ​ണ് ത​ക​ർ​ത്ത​താ​യി പ​റ​യു​ന്ന​ത്. വി​ഷ​യ​ത്തി​ൽ ക​രാ​റു​കാ​ര​ൻ എ​ൻ.​കെ.​അ​ബ്ദു​ൾ​റ​സാ​ഖ് ക​രു​വാ​ര​കുണ്ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. എ.​പി.​അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നനു​വ​ദി​ച്ച ഏ​ഴു ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് ക​രു​വാ​ൻ കോ​ട്ട​ക്കു​ന്ന്-​പാ​ല​ക്ക​ൽ​വെ​ട്ട റോ​ഡ് റീ​ടാ​ർ ചെ​യ്ത​ത്.

700 മീ​റ്റ​ർ ന​വീ​ക​ര​ണം ന​ട​ത്തി​യ റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം തി​ങ്ക​ളാ​ഴ്ച​യാ​ണ് ന​ട​ന്ന​ത്. എ​ന്നാ​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ക​ന്പി​പ്പാ​റ ഉ​പ​യോ​ഗി​ച്ച് ടാ​റിം​ഗ് അ​ട​ർ​ത്തി​യെ​ടു​ത്ത നി​ല​യി​ലാ​ണ് കാ​ണ​പ്പെ​ട്ട​ത്. ക​രു​വാ​ര​കുണ്ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.