ആ​ദി​വാ​സി​ക​ൾ​ക്ക് തൊ​ഴി​ലു​റ​പ്പ് വേ​ത​നം ന​ഷ്ട​പ​രി​ഹാ​ര​മ​ട​ക്കം ന​ൽ​കാ​ൻ ഉ​ത്ത​ര​വ്
Tuesday, January 25, 2022 11:26 PM IST
എ​ട​ക്ക​ര: പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ക്കാ​രാ​യ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ ത​ട​ഞ്ഞു​വ​ച്ച വേ​ത​നം ന​ഷ്ട​പ​രി​ഹാ​ര​മ​ട​ക്കം പ​തി​ന​ഞ്ച് ദി​വ​സ​ത്തി​ന​കം ന​ൽ​കാ​ൻ ഓം​ബു​ഡ്സ്മാ​ൻ ഉ​ത്ത​ര​വ്. എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചാ​ലി കോ​ള​നി​യി​ൽ ഓം​ബു​ഡ്സ്മാ​ൻ നേ​രി​ട്ടെ​ത്തി തൊ​ഴി​ലാ​ളി​ക​ളി​ൽ നി​ന്നും ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നും തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച ശേ​ഷ​മാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം കൃ​ത്യ​വി​ലോ​പം ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നും ഈ​ടാ​ക്കാ​നും ഓം​ബു​ഡ്സ്മാ​ൻ സി. ​അ​ബ്ദു​ൾ റ​ഷീ​ദ് നി​ർ​ദേ​ശി​ച്ചു.

പ​ഞ്ചാ​യ​ത്തി​ലെ ചാ​ലി, മ​ണ​ക്കാ​ട് എ​ന്നീ കോ​ള​നി​ക​ളി​ലെ മു​പ്പ​ത്തി​നാ​ല് തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് ഉ​ദ്യോ​ഗ​സ്ഥ അ​നാ​സ്ഥ​മൂ​ലം 2020-21-കാ​ല​യ​ള​വി​ലെ കൂ​ലി ല​ഭി​ക്കാ​തി​രു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് തൊ​ഴി​ലാ​ളി​ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഓം​ബു​ഡ്സ്മാ​ൻ ഇ​ന്ന​ലെ ചാ​ലി കോ​ള​നി​യി​ൽ നേ​രി​ട്ടെ​ത്തി പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷം ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ തൊ​ഴി​ലാ​ളി​ക​ൾ​ക്കു വ​ർ​ഷ​ത്തി​ൽ ഇ​രു​നൂ​റ് തൊ​ഴി​ൽ ദി​ന​ങ്ങ​ൾ വ​രെ ല​ഭി​ക്കും. 2020-21-ൽ ​ജോ​ലി ചെ​യ്ത നൂ​റു തൊ​ഴി​ൽ ദി​ന​ങ്ങ​ളി​ലെ കൂ​ലി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്.

നൂ​റി​നു പു​റ​ത്ത് ചെ​യ്ത തൊ​ഴി​ൽ ദി​ന​ങ്ങ​ളി​ലെ വേ​ത​ന​മാ​ണ് ഇ​വ​ർ​ക്കു ല​ഭി​ക്കേ​ണ്ട​ത്. കൃ​ത്യ​നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും യ​ഥാ​സ​മ​യം എ​ഫ്ടി​ഒ ജ​ന​റേ​റ്റ് ചെ​യ്ത് ഒ​പ്പി​ടാ​ത്ത​തി​നാ​ലാ​ണ് ചെ​യ്ത ജോ​ലി​ക്കു ഇ​വ​ർ​ക്കു കൂ​ലി ല​ഭി​ക്കാ​തി​രു​ന്ന​ത്. 2,16,968-രൂ​പ​യാ​ണ് ഈ​യി​ന​ത്തി​ൽ മു​പ്പ​ത്തി​നാ​ലു തൊ​ഴി​ലാ​ളി​ക​ൾ​ക്കു ല​ഭി​ക്കേ​ണ്ട​ത്.

സ​മൂ​ഹ​ത്തി​ൽ ഏ​റ്റ​വും ദു​ർ​ബ​ല​രും മു​ന്തി​യ പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന​വ​രു​മാ​യ ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി​യാ​ണ് നീ​ണ്ട പ​ത്തു മാ​സ​ത്തി​ലേ​റെ​യാ​യി കു​ടി​ശി​ക​യാ​യി​രി​ക്കു​ന്ന​ത്.

എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, തൊ​ഴി​ലു​റ​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രെ ഓം​ബു​ഡ്സ്മാ​ൻ കോ​ള​നി​യി​ൽ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​ത്.

കൃ​ത്യ​വി​ലോ​പം ന​ട​ത്തി ആ​ദി​വാ​സി തൊ​ഴി​ലാ​ളി​ക​ളെ ക​ഷ്ട​ത്തി​ലാ​ക്കി​യ ഉ​ദ്യോ​ഗ​സ്ഥ​രെ ഓം​ബു​ഡ്സ്മാ​ൻ ശ​കാ​രി​ക്കു​ക​യും ചെ​യ്തു.