കു​രു​മു​ള​കു കൃ​ഷി പ്ര​തി​സ​ന്ധി​യി​ൽ
Tuesday, January 25, 2022 12:39 AM IST
ക​രു​വാ​ര​കു​ണ്ട്: കു​രു​മു​ള​കി​ന്‍റെ വി​ല​ത്ത​ക​ർ​ച്ച​യോ​ടൊ​പ്പം കു​രു​മു​ള​കു വ​ള്ളി​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന അ​പൂ​ർ​വ രോ​ഗം അ​നി​യ​ന്ത്രി​ത​മാ​യി വ്യാ​പി​ക്കു​ന്ന​തു കു​രു​മു​ള​കു ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. വി​ള​വെ​ടു​ത്തു കൊ​ണ്ടി​രി​ക്കു​ന്ന കു​രു​മു​ള​കു ചെ​ടി​ക​ളു​ടെ ചു​വ​ട്ടി​ൽ നി​ന്നു ഉ​യ​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ലു​ള്ള ത​ണ്ടു​ക​ളി​ൽ വാ​ട്ടം അ​നു​ഭ​വ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ വ​ള്ളി​ക​ൾ ന​ശി​ച്ചു​പോ​കു​ന്ന​താ​യും ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

വേ​ന​ലി​ന്‍റെ തു​ട​ക്ക​ത്തി​ൽ ഇ​ത്ത​രം രോ​ഗം പ്ര​ത്യ​ക്ഷ​പെ​ടു​ന്ന​തു ആ​ദ്യ​മാ​ണെ​ന്നും കൃ​ഷി​വ​കു​പ്പ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ചി​ട്ടും പ്ര​യോ​ജ​ന​മി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. കു​മി​ൾ ബാ​ധ​യാ​ണ​ന്നാ​ണ് കൃ​ഷി വ​കു​പ്പ​ധി​കൃ​ത​ർ ന​ൽ​കു​ന്ന സൂ​ച​ന.

വ​ര​ൾ​ച്ച അ​നു​ഭ​വ​പ്പെ​ടു​ന്പോ​ൾ കു​മി​ളു​ക​ൾ കു​രു​മു​ള​കു വ​ള്ളി​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടോ​യെ​ന്ന ക​ർ​ഷ​ക​രു​ടെ ചോ​ദ്യ​ത്തി​നു കൃ​ഷി വ​കു​പ്പ​ധി​കൃ​ത​ർ വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കു​ന്നി​ല്ലെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു. മ​ല​യോ​ര​ത്തെ ചി​ല കു​രു​മു​ള​കു തോ​ട്ട​ങ്ങ​ളി​ൽ ഇ​ത്ത​രം അ​പൂ​ർ​വ​രോ​ഗം കാ​ണ​പ്പെ​ടു​ന്നു. സാ​ധാ​ര​ണ ദ്രു​ത​വാ​ട്ടം എ​ന്ന​റി​യ​പ്പെ​ടു​ന്ന കു​മി​ൾ ബാ​ധി​ച്ചാ​ണ് കൃ​ഷി നാ​ശം സം​ഭ​വി​ക്കു​ന്ന​ത്. ദ്രു​ത​വാ​ട്ട​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​വു​ള്ള ഇ​നം കു​രു​മു​ള​കു വ​ള്ളി​ക​ളാ​ണ് ക​ർ​ഷ​ക​ർ ഇ​ന്ന് കൃ​ഷി ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ വേ​ന​ൽ​ക്കാ​ല​ത്ത് കു​രു​മു​ള​കു ചെ​ടി​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന അ​പൂ​ർ​വ രോ​ഗം ബാ​ധി​ച്ച് വ​ള്ളി​ക​ൾ ന​ശി​ക്കു​ന്ന​തി​നെ തു​ട​ർ​ന്ന് ക​ർ​ഷ​ക​ർ വ​ൻ പ്ര​തി​സ​ന്ധി​യി​ലു​മാ​ണ്.